ന്യൂദല്‍ഹി : പോപ്പുലര്‍ ഫ്രണ്ടിനായി ഹവാലാ ഇടപാട് നടത്തിയ മലയാളി അടക്കം അഞ്ച് പേരെ എന്‍ ഐ എ അറസ്റ്റ് ചെയ്തു. കാസര്‍കോട് സ്വദേശി അബിദ് കെ എം ആണ് അറസ്റ്റിലായ മലയാളി.. നാലു പേര് കര്‍ണാടക സ്വദേശികളാണ്. ബീഹാറിലെ കേസിലെ അന്വേഷണത്തിലാണ് എന്‍ഐഎ നടപടി. വിദേശത്ത് നിന്ന് അനധികൃതമായി എത്തിയ പണം ഇവരുടെ ബാങ്ക് അക്കൗണ്ടില്‍ അടക്കം എത്തിയെന്നും ഈ പണം പിഎഫ്ഐയ്ക്കായി ഉപയോഗിച്ചെന്നുമാണ് എന്‍ഐഎ കണ്ടെത്തല്‍.
കഴിഞ്ഞ ദിവസം പോപ്പുലര്‍ ഫ്രണ്ട് ഹിറ്റ് സ്ക്വാഡ് കമാന്‍ഡര്‍ കെ.പി.കമാലിനെ യുപി പൊലീസ് മലപ്പുറത്ത് നിന്ന് അറസ്റ്റു ചെയ്തിരുന്നു. ലക്നൗ എന്‍ ഐ എ പ്രത്യേക കോടതിക്കു മുന്നില്‍ ഹാജരാക്കിയ കമാലിനെ മാര്‍ച്ച് 20 വരേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കസ്റ്റഡിയില്‍ ചോദ്യം ചെയ്യാനായി യുപി പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: