തിരുവനന്തപുരം:ആറ്റുകാല്‍ പൊങ്കായ്ക്ക് നടിമാരായ ആനിയും ചിപ്പിയും പതിവുതെറ്റിച്ചില്ല. ഇത്തവണ ആനി വീട്ടിലാണ് പൊങ്കാലയിട്ടത്. ചിപ്പിയ്ക്കാകട്ടെ ക്ഷേത്ര വളപ്പില്‍ തന്നെ നല്ലൊരു ഇടം പൊങ്കാലയിടാന്‍ കിട്ടി. കൂടെ പഴയ നായിക ജലജയും ഉണ്ടായിരുന്നു.
ഇക്കുറി കുടുംബത്തിന് വേണ്ടിയും നാടിന് വേണ്ടിയും പൊങ്കാലയിട്ട് പ്രാര്‍ത്ഥിച്ചുവെന്ന് ആനി പറയുന്നു. ഭര്‍ത്താവ് ഷാജി കൈലാസിന്റെ അമ്മ മരിച്ചിട്ട്അധികം നാള് ആകാത്തതിനാലാണ് ക്ഷേത്രത്തില്‍ പോയി പൊങ്കാല ഇടാതിരുന്നതെന്ന് ആനിപറഞ്ഞു. അന്യമതത്തില്‍ പെട്ട ആളായാലും എല്ലാത്തവണയും പൊങ്കാല ഇട്ട് വരുമ്പോള്‍ അടുത്ത കൊല്ലവും ഇടണം എന്നതാണ് ആഗ്രഹമമെന്നും ആനി പറഞ്ഞു.
കഴിഞ്ഞ 25 വര്‍ഷമായി താന്‍ പൊങ്കാല ഇടുന്നുണ്ടെന്ന് നടി ചിപ്പി പറഞ്ഞു. “ആറ്റുകാല്‍ അമ്മയുടെ അനുഗ്രഹമാണ് പൊങ്കാലയിടാന്‍ ഓരോ വര്‍ഷവും ക്ഷേത്രത്തില്‍ എത്തിക്കുന്നതെന്നും ചിപ്പി പറഞ്ഞു. “എല്ലാം നല്ലതായി വരണം എന്ന പ്രാര്‍ത്ഥനയിലാണ് എല്ലാ വര്‍ഷവും പൊങ്കാല ഇടുന്നത്. നമുക്ക് മോശമായി വരുന്ന കാര്യങ്ങള്‍ മാറിപ്പോകണം. ഇതൊക്കെയാണ് നമ്മളെല്ലാവരും പ്രാര്‍ത്ഥിക്കുന്നത്. “- നടി ചിപ്പിപറഞ്ഞു. കോവിഡ് കാരണം കഴിഞ്ഞ രണ്ട് വര്‍ഷം വീട്ടില്‍ ഇരുന്നാണ് പൊങ്കാലയിട്ടത്. വീടിനടുത്ത് പൊങ്കാലയുണ്ടെങ്കിലും ക്ഷേത്രത്തിനടുത്ത് വന്നിടണം എന്നതുകൊണ്ടാണ് വെളുപ്പിനേ ഇവിടെ എത്തുന്നതെന്നും ചിപ്പി പറയുന്നു. ചിപ്പിയോടൊപ്പം പഴയ മലയാള സിനിമകളിലെ നായിക ജലജയും പൊങ്കാലയിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: