തിരുവനന്തപുരം: ഭക്തിനിർവൃതിയോടെ ആറ്റുകാൽ അമ്മയ്‌ക്ക് ലക്ഷങ്ങൾ പൊങ്കാല അർപ്പിച്ചു. ഉച്ചയ്‌ക്ക് 2.30 മണിയോടെ പോങ്കാലയിൽ തീർത്ഥം തളിച്ചതോടെ ഭക്തർ വീടുകളിലേക്ക് തിരികെ മടങ്ങി. കെഎസ്ആർടിസിയും റെയിൽവേയും സ്പെഷ്യൽ സർവീസുകൾ ഏർപ്പെടുത്തിയിരുന്നു.
രാവിലെ പത്ത് മണിയോടെ തന്ത്രി ശ്രീകോവിലില്‍നിന്നു ദീപം പകര്‍ന്ന് മേല്‍ശാന്തിക്കു നല്‍കി. മേല്‍ശാന്തി ക്ഷേത്രം തിടപ്പള്ളിയിലെ പൊങ്കാലയടുപ്പില്‍ തീ കത്തിച്ചശേഷം അതേ ദീപം സഹമേല്‍ശാന്തിക്കു കൈമാറി. അദ്ദേഹം വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിനു മുന്‍വശത്തെ പണ്ടാര അടുപ്പിലേക്ക് തീ പകർന്നതോടെ നഗരത്തിൽ നിരന്ന പൊങ്കാല അടുപ്പുകളിലും തീ തെളിഞ്ഞു.
കൊവിഡിനെ തുടർന്ന് രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം നടക്കുന്ന പൊങ്കാലക്ക് ഇത്തവണ അഭൂതപൂർവ്വമായ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. അന്യദേശങ്ങളിൽ നിന്ന് വരെയെത്തിയ ഭക്തർ നഗരത്തിൽ പലയിടങ്ങളിലായി പൊങ്കാലയിട്ടു. ക്ഷേത്ര പരിസരവും നഗരവീഥികളും പൊങ്കാല അർപ്പിക്കാനെത്തിയവരെ കൊണ്ട് നിറഞ്ഞു കവിഞ്ഞു.
പൊങ്കാല അര്‍പ്പിക്കാനെത്തിയ ഭക്തജനങ്ങള്‍ക്ക് വിപുലമായ സൗകര്യങ്ങളാണ് ക്ഷേത്ര ട്രസ്റ്റും പ്രാദേശിക സമിതികളും ചേര്‍ന്ന് ഒരുക്കിയിരുന്നത്. 3300 പോലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്‌ക്കായി വിന്ന്യസിച്ചിരുന്നത്. ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയ 150 വൊളന്റിയര്‍മാരും, അഗ്നി രക്ഷാ സേനയുടെ 250 ജീവനക്കാരും സേവനത്തിനുണ്ടായി.
ക്ഷേത്രത്തിലെ പാട്ടുപുരയില്‍ തോറ്റംപാട്ടുകാര്‍ കണ്ണകീചരിതത്തില്‍ പാണ്ഡ്യരാജാവിന്റെ വധം വിവരിക്കുന്ന ഭാഗം പാടും. രൗദ്രഭാവംപൂണ്ട ദേവിയുടെ വിജയം ഭക്തര്‍ പൊങ്കാലയിലൂടെ ആഘോഷിക്കുന്നുവെന്നാണ് വിശ്വാസം. സേവാഭാരതി 73 സേവന കേന്ദ്രങ്ങളാണ് നഗരത്തില്‍ സജ്ജീകരിച്ചിരിക്കുന്നത്. മെഡിക്കല്‍, ആംബുലന്‍സ് സേവനങ്ങളും ഭക്ഷണവും സേവനകേന്ദ്രം വഴി ലഭ്യമാക്കുന്നുണ്ട്. 3000 ല്‍ അധികം വരുന്ന വോളന്റിയേഴ്സിനെയാണ് കേന്ദ്രങ്ങളില്‍ സേവാഭാരതി നിയോഗിച്ചിരിക്കുന്നത്. നഗരത്തിലെ പ്രധാന ആശുപത്രികളിലെ ഡോക്ടര്‍മാര്‍ സേവനകേന്ദ്രങ്ങളില്‍ വൈദ്യസഹായം നല്‍കും. അത്യാധുനിക സൗകര്യങ്ങളുള്ള 35 ആംബുലന്‍സുകളും സജ്ജമാക്കിയിട്ടുണ്ട്.
കെഎസ്ആര്‍ടിസി 400 പ്രത്യേക സര്‍വീസുകളാണ് പൊങ്കാല പ്രമാണിച്ച് നടത്തുന്നത്. ആറ്റുകാല്‍ ക്ഷേത്രത്തില്‍ നിന്നും തിരികെ ബസ് സ്റ്റാന്‍ഡിലേക്കും റെയില്‍വേ സ്റ്റേഷനിലേക്കും സര്‍വ്വീസുകളുണ്ടായിരിക്കും. ഇന്ത്യന്‍ റെയില്‍വേയും പൊങ്കാല ദിനത്തില്‍ പ്രത്യേക ട്രെയിന്‍ സര്‍വീസുകളും അധിക സ്റ്റോപ്പുകളും അനുവദിച്ചിട്ടുണ്ട്. 1270 പൊതുടാപ്പുകള്‍ സജ്ജീകരിച്ചു. പൊങ്കാലയ്‌ക്ക് ശേഷം ശുചീകരണത്തിന് 3000 പേരെ കോര്‍പറേഷന്‍ ഏര്‍പ്പാടാക്കിയിട്ടുണ്ടെന്നും ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: