തിരുവനന്തപുരം : മുടക്കം വരുത്താതെ ഇത്തവണയും പൊങ്കാലയിടാന്‍ സാധിച്ചതിന്റെ നിര്‍വൃതിയില്‍ നടനും മുന്‍ എംപിയുമായ സുരേഷ് ഗോപി. ശാസ്തമംഗലത്തെ വീട്ടിലാണ് സുരേഷ്ഗോപിയുടെ ഭാര്യ രാധിക പൊങ്കാലയിട്ടത്. ഈ സമയമത്രയും ഭാര്യയ്ക്കൊപ്പം താരവും പൊങ്കാലയൊരുക്കാന്‍ സഹായി ആയിക്കൂടി.
1990ല്‍ കല്യാണം കഴിഞ്ഞ വര്‍ഷം മുതല്‍ എല്ലാ പൊങ്കാലയ്ക്കും താന്‍ വീട്ടിലുണ്ടാകാറുണ്ട്. ഭാര്യ അമ്പലത്തിന് അടുത്തുള്ള ബന്ധുവിന്റെ വീട്ടില്‍ പോയാണ് പൊങ്കാല ഇട്ടിരുന്നത്. തിരിച്ച് വന്ന് പ്രസാദം കഴിച്ചിട്ടാണ് പിന്നെ ഷൂട്ടിന് പോയിരുന്നത്. അത് എംപി ആയിരുന്നപ്പോഴും അങ്ങനെ തന്നെയാണ്.
പൊങ്കാലയ്ക്ക് ശേഷമുള്ള ഗതാഗത തടസ്സങ്ങളും, വീട്ടില്‍ പൊങ്കാല ഇട്ടാലും ദേവി അത് സ്വീകരിക്കും എന്ന വിശ്വാസത്താലും കഴിഞ്ഞ ആറ് വര്‍ഷത്തോളമായി രാധിക വീട്ടില്‍ തന്നെയാണ് പൊങ്കാലയിട്ടിരുന്നത്. അതുകൊണ്ട് പൊങ്കാല ഇടുമ്പോഴും എനിക്ക് കൂടെ നില്ക്കാന് പറ്റുന്നുണ്ടെന്ന് സുരേഷ് ഗോപി പറയുന്നു.
ആറ്റുകാല്‍ ക്ഷേത്ര പരിസരത്തേയ്ക്കും പൊങ്കാലിയടുന്ന സ്ഥലങ്ങളിലേക്കും എത്താന്‍ കഴിയാത്ത പലരും വീടുകളില്‍ പൊങ്കാലയിടാറുണ്ട്. കോവിഡിന്റെ സമയത്ത് പലരും വീട്ടില്‍ തന്നെയാണ് പൊങ്കാലയിട്ടത്. ഇത്തവണ പൊങ്കാലയ്ക്കായി വിപുലമായ സുരക്ഷാ ക്രമീകരണങ്ങളും സൗകര്യങ്ങളുമാണ് നഗരത്തില്‍ ഒരുക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: