ന്യൂദല്‍ഹി: ബിജെപി തുടര്‍ഭരണം നേടിയ ത്രിപുരയില്‍ മണിക് സാഹ തന്നെ മുഖ്യമന്ത്രിയാകും. അഗര്‍ത്തലയില്‍ ചേര്‍ന്ന ബിജെപി എംഎല്‍എമാരുടെ യോഗമാണ് മണിക് സാഹയെ വീണ്ടും മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്. ബിജെപി നേതാക്കളായ മുന്‍ കേന്ദ്രമന്ത്രി മഹേഷ് ശര്‍മ, ദേശീയ വക്താവ് സമ്പിത്ത് പത്ര, മണിക് സാഹ, സംസ്ഥാന പ്രസിഡന്റ് റജിബ് ഭട്ടാചാര്യ, കേന്ദ്രമന്ത്രി പ്രതിമ ഭൗമിക് തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു.
ത്രിപുരയില്‍ പ്രതീക്ഷിച്ച നിലയിലാണ് പാര്‍ട്ടിയുടെ വിജയമെന്ന് മണിക് സാഹ പ്രതികരിച്ചു. പാര്‍ട്ടിയുടെ വിജയത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. ഇപ്പോള്‍ തങ്ങളുടെ ഉത്തരവാദിത്തം വര്‍ധിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ വികസനത്തിന്റെ പാതയില്‍ സഞ്ചരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ എട്ടിന് നടക്കും. അഗര്‍ത്തലയിലെ സ്വാമി വിവേകാനന്ദ മൈതാനിയില്‍ ഒരുക്കുന്ന വേദിയിലാണ് ബിജെപിഐപിഎഫ്ടി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുക.
മേഘാലയയില്‍ കോണ്‍റാഡ് സാങ്മയുടെ നേതൃത്വത്തിലുള്ള എന്പിപിബിജെപി സര്‍ക്കാറിന്റെയും നാഗാലാന്‍ഡില്‍ നെയ്ഫിയു റിയോ എന്‍ഡിപിപി ബിജെപി സര്‍ക്കാറിന്റെയും സത്യപ്രതിജ്ഞാ ചടങ്ങുകള്‍ ഏഴിന് നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ആസാം മുഖ്യമന്ത്രി ഹിമന്തബിശ്വശര്‍മ്മ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: