Categories: India

എട്ടാം വയസില്‍ സ്വന്തം പിതാവില്‍ നിന്നു ലൈംഗിക പീഡനം നേരിട്ടു; ഇക്കാര്യം അമ്മ വിശ്വസിക്കുമോ എന്നും ഭയമുണ്ടായിരുന്നു; വെളിപ്പെടുത്തലുമായി ഖുഷ്ബു

15 വയസെത്തിയപ്പോഴാണ് അച്ഛനെതിരെ സംസാരിക്കാന്‍ പോലും എനിക്ക് ധൈര്യമുണ്ടായത്. കുടുംബത്തിലെ മറ്റുള്ളവര്‍ക്ക് കൂടി ദുരനുഭവം ഉണ്ടാകുമോ എന്ന ഭയം തോന്നി തുടങ്ങിയപ്പോഴാണ് ഞാന്‍ പ്രതികരിച്ചത്.

Published by

ന്യൂദല്‍ഹി: എട്ടാം വയസില്‍ തന്റെ പിതാവില്‍ നിന്നും ലൈംഗികമായ ചൂഷണം അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്ന് നടിയും രാഷ്‌ട്രീയ പ്രവര്‍ത്തകയുമായ ഖുശ്ബു സുന്ദര്‍. മാധ്യമപ്രവര്‍ത്തക ബര്‍ഖ ദത്തിന്റെ ‘വീ ദ വുമണ്‍’ ഇവന്റിലായിരുന്നു ഖുശ്ബുവിന്റെ വെളിപ്പെടുത്തല്‍. ഇക്കാര്യം തന്റെ അമ്മ പോലും വിശ്വസിക്കില്ലെന്ന് അന്ന് ഭയപ്പെട്ടിരുന്നതായും ഖുശ്ബു പറഞ്ഞു.  

ഒരു കുട്ടി പീഡിപ്പിക്കപ്പെടുമ്പോള്‍, അത് പെണ്‍കുട്ടിയായാലും ആണ്‍കുട്ടിയായാലും അവരുടെ ജീവിതത്തിലാണ് മുറിവേല്‍പ്പിക്കുന്നത്. ഏറ്റവും മോശമായ ദാമ്പത്യത്തിലൂടെയാണ് എന്റെ അമ്മ കടന്നുപോയത്. ഭാര്യയെ തല്ലുന്നതും, ഏക മകളെ ലൈംഗികമായി പീഡിപ്പിക്കുന്നതും തന്റെ ജന്മാവകാശമാണെന്ന് കരുതിയിരുന്ന ഒരാളായിരുന്നു എന്റെ അച്ഛന്‍. എട്ടാമത്തെ വയസിലാണ് അച്ഛന്‍ എന്നെ ലൈംഗികമായും ശാരീരികമായും പീഡിപ്പിച്ചത്. 15 വയസെത്തിയപ്പോഴാണ് അച്ഛനെതിരെ സംസാരിക്കാന്‍ പോലും എനിക്ക് ധൈര്യമുണ്ടായത്. കുടുംബത്തിലെ മറ്റുള്ളവര്‍ക്ക് കൂടി ദുരനുഭവം ഉണ്ടാകുമോ എന്ന ഭയം തോന്നി തുടങ്ങിയപ്പോഴാണ് ഞാന്‍ പ്രതികരിച്ചത്. ഇക്കാര്യം അമ്മ വിശ്വസിക്കുമോ എന്ന ഭയം എനിക്കുണ്ടായിരുന്നു. കാരണം ഭര്‍ത്താവ് ദൈവമാണ് എന്ന ചിന്താഗതിയായിരുന്നു അക്കാലത്ത്. എന്റെ 16ാം വയസിലാണ് അച്ഛന്‍ ഞങ്ങളെ ഉപേക്ഷിച്ച് പോയതെന്നും ഖുഷ്ബു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക