പെരുമണ്ണ: “അച്ഛന്റെ മൂത്ത പെങ്ങൾ 6 വയസ്സുള്ള ദേവയാനിക്കുട്ടി കുത്തേറ്റു വീണത് ഗർഭിണിയായ എന്റെ അച്ഛമ്മയുടെ കണ്മുന്നിലായിരുന്നു. ഞങ്ങളുടെ അമ്പലമായ അയന്ത്രൻ കാവിന്റെ കാട്ടിൽ അച്ഛമ്മയും കുടുംബവും വീടുപേക്ഷിച്ച് ഒളിച്ചിരിയ്‌ക്കുകയായിരുന്നു. അമ്മക്ക് വെള്ളമെടുക്കാൻ പോയതായിരുന്നു ദേവയാനിക്കുട്ടി. കിണ്ടിയുമായി ഓടിവന്ന അവരെ മുടിചുറ്റിപ്പിടിച്ച് കുത്തി മലർത്തി നിലത്തിട്ട് വീണ്ടും ചവിട്ടി കൊന്ന തലയിൽ കെട്ടുകാരൻ ക്ലാരിപുത്തൂരിലുള്ള കണ്ടു പഴക്കമുള്ള ഒരാളായിരുന്നെന്നുവെന്ന് എന്റെ അച്ഛമ്മ ഞാൻ മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ പറഞ്ഞു കരയുമായിരുന്നു”. ആറു വയസ്സുകാരിയായ പിഞ്ചു കുഞ്ഞിനെ കുത്തി മലര്‍ത്തിയാണോ ഇവര്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയത് ? ഹൃദയം പിളര്‍ക്കുന്ന വേദനയോടെ ശ്രീമതി കെ നായര്‍ ജന്മഭൂമിയോട് പറഞ്ഞു.
എന്നേയ്‌ക്കുമായി കുഴിച്ചു മൂടപ്പെടുമായിരുന്ന ഈ ചരിത്രമാണ് രാമസിംഹന്റെ സിനിമയിലൂടെ ഒരു നൂറ്റാണ്ടിനിപ്പുറം കുറച്ചെങ്കിലും വെളിച്ചം കാണുന്നത്. കലാപത്തിലെ ഇരകള്‍ക്ക് നീതി കിട്ടിയില്ല എന്നു മാത്രമല്ല, അന്നത്തെ കുറ്റവാളികള്‍ വെള്ള പൂശപ്പെടുകയും ചെയ്യുന്ന കൊടിയ അനീതിയാണ് നടന്നത്. മാപ്പിളമാരായ അക്രമികള്‍ കൊലയും കൊള്ളയും നടത്തി അനിയന്ത്രിതമായ തേര്‍വാഴ്ച നടത്തുകയായിരുന്നു.
“പണ്ടത്തെ പാവുമുണ്ടും, അടിവസ്ത്രവും, കുട്ടി ബ്ലൗസുമെല്ലാം ഇട്ട് വാലിട്ട് കണ്ണെഴുതി നടന്നിരുന്ന, പാട്ടുപാടിയിരുന്ന സുന്ദരിക്കുട്ടിയുടെ ശരീരത്തില്‍ നിന്നും പണ്ടത്തെ കാശുമാലയും, ഏലസ്സും, പൊന്നരഞ്ഞാണവും ആ താടിക്കാരൻ കവർന്നു. അയാളും കൂട്ടരും ഓടിമറഞ്ഞു. കാലങ്ങൾ കഴിഞ്ഞു. എന്റെ അച്ഛൻ അമ്മയെ വിവാഹം ചെയ്തു. ഇന്നെനിക്ക് 60 വയസ്സ്. ഞങ്ങൾ മൂന്നു മക്കൾ. എനിക്കഞ്ചു വയസ്സും, അനിയത്തിയ്‌ക്ക് നാലു വയസ്സും അനിയന് ഒരു വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചതോടെ ധാരാളം പറമ്പുകളും, വലിയ വീടും മുസ്ലിങ്ങള്‍ തുച്ഛമായ 30,000 രൂപക്ക് അച്ഛന്റെ ബന്ധുക്കളെ ഭീഷണിപ്പെടുത്തി ഒപ്പിടീച്ചതു കണ്ട ഏക സാക്ഷിയാണ് ഞാൻ”. ശ്രീമതി നായര്‍ പറയുന്നു.
മാപ്പിള ലഹള എല്ലാ അര്‍ത്ഥത്തിലുമുള്ള വംശഹത്യയായിരുന്നു. ജീവന്‍ നഷ്ടപ്പെടാതെ അവശേഷിച്ചവര്‍ പലയിടത്തായി ചിന്നിച്ചിതറി. പല കുടുംബങ്ങളും അന്യം നിന്നു. കുടുംബ ക്ഷേത്രങ്ങള്‍ നോക്കാന്‍ ആളില്ലാതെ ക്ഷയിച്ചു. കാഫിറുകളുടെ സ്വത്തും ഭൂമിയും കൈയ്‌ക്കലാക്കാന്‍ മതഭ്രാന്ത് മൂത്ത ഒരു വിഭാഗത്തിന് വീണു കിട്ടിയ അവസരമായിരുന്നു ഖിലാഫത്ത്. ലഹളയ്‌ക്കു പിന്നിലെ യഥാര്‍ത്ഥ ചേതോവികാരം തന്നെ അത്തരം കൈയ്യേറ്റത്തിനുള്ള മതവെറിയായിരുന്നു. ബ്രിട്ടീഷുകാരുടെ തുര്‍ക്കി ഇടപെടലൊക്കെ ഒരു നിമിത്തമായിരുന്നു എന്നു മാത്രം.
അന്നത്തെ കലാപത്തിന് നേരിട്ട് സാക്ഷിയായിരുന്ന ആരും തന്നെ ഇന്ന് ജീവിച്ചിരിയ്‌ക്കാന്‍ വഴിയില്ല. എന്നാല്‍ അനുഭവിച്ചവരില്‍ നിന്ന് നേരിട്ട് കേട്ടറിഞ്ഞവര്‍ കുറച്ചു പേരെങ്കിലും ഇപ്പോഴുമുണ്ട്. ശ്രീമതി കെ നായര്‍ അവരില്‍ ഒരാളാണ്. പല അജണ്ടകളോടെയും പിന്നീട് എഴുതി പ്രചരിപ്പിയ്‌ക്കപ്പെട്ട ചരിത്രമല്ല യഥാര്‍ത്ഥ ചരിത്രം എന്ന് അത്തരം വ്യക്തികളോട് സംസാരിയ്‌ക്കുമ്പോള്‍ ബോദ്ധ്യപ്പെടും. അവര്‍ ജീവിയ്‌ക്കുന്ന ചരിത്ര താളുകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: