ചെന്നൈ : മ്യൂസിക് പരിപാടിക്കിടെ ഗായകന് ബെന്നി ദയാലിന് പരിക്ക്. ചെന്നൈയിലെ വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നടന്ന മ്യൂസിക് കോണ്‍സര്‍ട്ടിനിടെ ഡ്രോണ്‍ തലയിലിടിച്ചാണ് ഗായകന് പരിക്കേറ്റത്.
ബെന്നി ദയാല്‍ ഗാനം ആലപിച്ചുകൊണ്ടിരിക്കുന്നതിനിടെ ഡ്രോണ്‍ തലയ്ക്ക് പിറകില്‍ ഇടിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ബെന്നി ദയാല്‍ പരിപാടി അവതരിപ്പിച്ച് തുടങ്ങുമ്പോള്‍ മുതല്‍ ഡ്രോണ്‍ സ്റ്റേജിന് ചുറ്റും പറക്കുന്നുണ്ടായിരുന്നു. പാടുന്നതിനിടെ പിറകോട്ട് നീങ്ങവെയാണ് ഡ്രോണ്‍ തലയില്‍ ഇടിക്കുകയായിരുന്നു.
പരിക്കേറ്റ താരം മുട്ടുകുത്തി ഇരിക്കുന്നതും സംഘാടകര്‍ വേദിയിലേയ്ക്ക് എത്തുന്നതും വീഡിയോ ദൃശ്യങ്ങളില്‍ കാണാം. സംഭവത്തിന് പിന്നാലെ ബെന്നി ദയാല്‍ ഇന്‍സ്റ്റഗ്രാമിലൂടെയും ആരാധകരെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. സ്റ്റേജ് പരിപാടിയില്‍ ആര്‍ട്ടിസ്റ്റുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ കൃത്യമായ നടപടികള്‍ കൈക്കൊള്ളണം.
പരിപാടികളുടെ വീഡിയോ ചിത്രീകരിക്കാന്ഡ്രാണ് പറത്തുന്നത് അതിന് വൈദഗ്ധ്യം നേടിയവര്‍ ആയിരിക്കണം. പരിപാടികള്‍ നടത്തുന്ന കോളേജ് അധികൃതരും കമ്പനികളും സംഘാടകരും ഇക്കാര്യം ശ്രദ്ധിക്കണം. അപകടത്തില്‍ തന്റെ തലയ്ക്കും രണ്ട് വിരലുകള്‍ക്കും പരിക്കേറ്റു. പരിക്കില്‍ നിന്ന് താന്‍ വേഗം മോചിതനാകും. എല്ലാവരുടേയും പ്രാര്‍ത്ഥനയ്ക്ക് നന്ദിയുണ്ടെന്നും ബെന്നി ദയാല്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: