മുംബൈ: ഹിന്‍ഡന്‍ ബര്‍ഗ് റിപ്പോര്‍ട്ടിനെ ദുര്‍ബ്ബലമാക്കി, അദാനി ഗ്രൂപ്പിന്റെ പ്രധാന ഓഹരികളുടെ വില തുടര്‍ച്ചയായി മുകളിലോട്ട് കയറുന്നതോടെ അദാനി ശതകോടീശ്വരന്‍മാരുടെ പട്ടികയില്‍ 34ാം സഥാനത്ത് നിന്നും 30ാം സ്ഥാനത്തേക്ക് ഉയര്‍ന്നു. അദാനി കമ്പനികളുടെ ഓഹരിവിലകള്‍ കുതിച്ചുയരുന്നതിനെ തുടര്‍ന്ന് ഗൗതം അദാനിയുടെ ആസ്തി 39.9 ബില്യൺ ഡോളറായി ഉയർന്നു.
കഴിഞ്ഞ ആഴ്ച ചൊവ്വാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ അദാനി ഓഹരികളുടെ വില കുതിച്ചുയര്‍ന്നുകൊണ്ടേയിരുന്നു. അദാനി വിമര്‍ശകരായ കോണ്‍ഗ്രസ് നേതാക്കളുടെ വായടപ്പിക്കുന്നതായിരുന്നു വിലയിലെ ഈ കുതിപ്പ്. അദാനി ഗ്രൂപ്പ് ഹോങ്കോങ്ങിലും സിംഗപ്പൂരിലും റോഡ് ഷോ നടത്തിയത് അന്താരാഷ്‌ട്ര നിക്ഷേപകര്‍ക്കിടയില്‍ വീണ്ടും അദാനി ഗ്രൂപ്പിനെക്കുറിച്ചുള്ള ആത്മവിശ്വാസംഉയര്‍ത്തിയിരിക്കുകയാണ്. മാത്രമല്ല, വരും മാസങ്ങളില്‍ അദാനിയ്‌ക്ക് തിരിച്ചടയ്‌ക്കാനുള്ള വായ്‌പകള്‍ നല്‍കാനുള്ള പണം കയ്യിലുണ്ടെന്ന് കണക്കുകള്‍ വെച്ച് അദാനിഗ്രൂപ്പ് വിശദീകരിച്ചിരുന്നു. ഇതോടെ ചില വിദേശ നിക്ഷേപകര്‍ അദാനി കമ്പനികളില്‍ പണം മുടക്കാന്‍ തയ്യാറായി മുന്നോട്ട് വന്നു. ഇത് അദാനിയുടെ ആത്മവിശ്വാസം ഉയര്‍ത്തി.
അദാനി എന്‍റര്‍ പ്രൈസസ്, അദാനി പോര്‍ട്ട്സ്, അദാനി ഗ്രീന്‍ എനര്‍ജി, അദാനി വില്‍മര്‍, എസിസി സിമന്‍റ്സ്, അംബുജ സിമിന്‍റ്സ്,എന്‍ഡിടിവി എന്നീ കമ്പനികളുടെഓഹരിവിലകളാണ് കഴിഞ്ഞ ആഴ്ച ഉയര്‍ന്നത്.
അദാനി ഗ്രൂപ്പിന്റെ നാല് ഓഹരികളിലായി കഴിഞ്ഞ ദിവസം ആസ്ത്രേല്യയില്‍ നിന്നുള്ള ജിക്യുജി പാര്‍ട്നേഴ്സ് എന്ന കമ്പനി ഏകദേശം 15,446കോടി രൂപ മുതല്‍ മുടക്കിയതും അദാനികമ്പനികളിലുള്ള ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ ഇടയാക്കി.
ലോകത്തിലെ ശതകോടീശ്വരന്മാരില്‍ രണ്ടാം സ്ഥാനക്കാരനായിരുന്ന അദാനി 34ാം സ്ഥാനത്തേക്ക് വരെ പിന്തള്ളപ്പെട്ടിരുന്നതാണ്. എന്നാല്‍ പല ആഗോളകമ്പനികളെയും മുട്ടുകുത്തിച്ചിട്ടുള്ള ഹിന്‍ഡന്‍ബര്‍ഗിന്റെ ചരിത്രത്തില്‍ ഇത്രയും കുറഞ്ഞ ദിവസത്തിനുള്ളില്‍ ആരോപണവിധേയമായ കമ്പനി തിരിച്ചുവരവ് നടത്തുന്നത് ആദ്യസംഭവമായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: