തിരുവനന്തപുരം: യൂട്യൂബ് ചാനല്‍ ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളില്‍ സിനിമയെ വിലയിരുത്തുന്ന രീതികളെക്കുറിച്ച് വലിയ വിമര്‍ശനവുമായിസിനിമാതാരങ്ങളായ മമ്മൂട്ടിയും ഗണേഷ്കുമാറും മുകേഷും .
സമൂഹമാധ്യമങ്ങളിലെ സിനിമാ വിമര്‍ശനം പരിഹാസമാകരുതെന്ന് മമ്മൂട്ടിഈയിടെ ക്രിസ്റ്റഫര്‍ എന്ന സിനിമയുടെ പ്രൊമോഷന്‍ വേളയില്‍ തുറന്നടിച്ചിരുന്നു. അതിര് വിട്ടു പോകുന്നത് അവിടെയാണെന്നാണ് എനിക്ക് തോന്നുന്നതെന്നും മമ്മൂട്ടി പറഞ്ഞു. യൂ ട്യൂബര്‍മാര്‍ക്ക് പിന്നില്‍ മാഫിയ സംഘം പ്രവര്‍ത്തിക്കുന്നു എന്നാണ് ഗണേഷ് കുമാര്‍ പറയുന്നത്. “ഒരു കോടി കൊടുത്താല്‍ സിനിമ നല്ലതാണെന്ന് യുട്യൂബര്‍ പറയും. പണം കൊടുത്തിട്ടില്ലെങ്കില്‍ മോശമെന്ന് ഇവര്‍ വിമര്‍ശിക്കും. യൂട്യൂബര്‍മാര്‍ക്ക് പിന്നില്‍ ഗൂഢസംഘം പ്രവര്‍ത്തിക്കുന്നുവെന്നാണ് മനസ്ലിലാക്കുന്നത്”- ഗണേഷ് പറയുന്നു.
യൂട്യൂബര്‍മാര്‍ക്ക് പിന്നില്‍ ഗൂഢസംഘം പ്രവര്‍ത്തിക്കുന്നു എന്ന് സര്‍ക്കാരിനും നിര്‍മ്മാതാക്കള്‍ക്കും അഭിനേതാക്കള്‍ക്കും അറിയാം.ടിക്കറ്റ് വില്‍ക്കുന്ന കമ്പനി സിനിമയുടെ നിലവാരം തീരുമാനിക്കുന്ന പരിതാപകരമായ അവസ്ഥയാണ് ഇന്നുള്ളതെന്നും അദ്ദേഹം പറഞ്ഞു.
താന്‍ കൂടി അഭിനയിച്ച ഈയിടെ പുറത്തിറങ്ങിയ ‘ഓ മൈ ഡാര്‍ലിങ്ങ്’ എന്ന സിനിമയെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ വന്ന വിമര്‍ശനത്തെക്കുറിച്ച് പൊട്ടിത്തെറിക്കുകയാണ് മുകേഷ്
“സോഷ്യൽ മീഡിയ റിവ്യൂകളെ കുറിച്ച് വളരെ മോശപ്പെട്ട അഭിപ്രായമാണ് എനിക്ക്. അതിനെ കുറിച്ചെല്ലാം നിരവധി ചർച്ചകൾ ഇതിനകം നടന്നു കഴിഞ്ഞു. ഇതൊക്കെ ഒരാളുടെ ആവിഷ്‌ക്കാര സ്വാതന്ത്ര്യമല്ലേ? പത്ര സ്വാതന്ത്ര്യമല്ലേ? എന്നൊക്കെ പറയുന്നത് കേൾക്കുമ്പോൾ അതിൽ ഒരു ശരി ഉണ്ടെന്ന് നമുക്ക് തോന്നും. പക്ഷേ അതിൽ ഒരു ശരിയുമില്ല. അത് ദുരുപയോഗം ചെയ്യുകയാണെന്ന് ഒരു സംശയവും ഇല്ലാതെ തന്നെ പറയാം. ഒരു സിനിമ ഉണ്ടാക്കുവാൻ സംവിധായകനും നിർമ്മാതാവും അഭിനേതാക്കളും ചെയ്യുന്ന പ്രയത്നങ്ങൾ വലുതാണ്. എന്നാൽ ഫസ്റ്റ് ഷോ കഴിയുമ്പോൾ തന്നെ ചിത്രവുമായി ഒരു ബന്ധവുമില്ലാത്ത ഒരാൾ വന്ന് അത് കൊള്ളില്ല, ഇത് കാണരുത് എന്നൊക്കെ ചുമ്മാ പച്ചക്ക് പറയുകയാണ്. ഇതൊക്കെ പറയാൻ എന്ത് ആവിഷ്‌കാര സ്വാതന്ത്ര്യമാണ് ഇയാൾക്കുള്ളത്? ബാക്കിയുള്ളവർ ഒക്കെ മണ്ടന്മാരാണോ?”സോഷ്യൽ മീഡിയ ഒന്നും ഇല്ലാത്ത കാലത്ത് വിദേശത്ത് ഷോകൾ നടത്തുമ്പോൾ അവിടെ ചെറിയ രീതിയിൽ പത്രവും റേഡിയോ ഒക്കെ നടത്തുന്നവർ പരിപാടിയെ കുറിച്ച് നല്ലതെഴുതുവാൻ സ്പോൺസേഴ്‌സിന്റെ കൈയ്യിൽ നിന്നും പണം ആവശ്യപ്പെടുമായിരുന്നു. പാവം സ്പോൺസേഴ്‌സ് പേടിച്ച് പണം നൽകുകയും ചെയ്യും. കൊടുക്കരുതെന്ന് നമ്മൾ പറഞ്ഞാലും വേണ്ട കൊണ്ട് പൊയ്‌ക്കോട്ടെ എന്ന് പറയുന്ന വർഷങ്ങൾക്ക് മുൻപുള്ള ഒരു സമ്പ്രദായമാണ് ഇപ്പോൾ ടെക്‌നോളജിയുടെ വളർച്ചയുടെ വേറെ രീതിയിൽ എത്തിയിരിക്കുന്നത്. ഇവർക്ക് ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ കുറവല്ല. കാശ് കിട്ടാത്തതിന്റെ ‘കുഴപ്പ’മാണ്. “- മുകേഷ് പറഞ്ഞു.
“ഫസ്റ്റ് ഷോ കണ്ടിട്ടാണോ എന്നറിയില്ല, ഓ മൈ ഡാർലിംഗിൽ പ്രായമുള്ള ഒരാൾ കൊച്ചു പെൺകുട്ടിയുമായി ഉള്ള പ്രണയമാണ് എന്നൊക്കെ ചുമ്മാ പറയുകയാണ്. മെൽവിൻ ഒക്കെയാണ് പ്രായമുള്ള ഒരാൾ എന്ന് പറയുന്നത്. നമ്മുടെ ഇന്നത്തെ നായകന്മാർക്ക് ഒക്കെ ഒന്നോ രണ്ടോ വയസ്സ് കുറവുള്ള നായികമാരല്ല വരുന്നത് എന്ന കാര്യം വിഴുങ്ങിയിട്ട്, കഥയെ കുറിച്ചോ സിനിമയെ കുറിച്ചോ പറയുന്നില്ല. എന്ത് കുറ്റം കണ്ടുപിടിക്കണം എന്ന് വിചാരിച്ചാണ് ചെറിയ ചെറിയ കുറ്റങ്ങൾ തേടിപോകുന്നത്.”“മുകേഷും ലെനയും തമ്മിലുള്ള രംഗങ്ങളിൽ ചിരിക്കാനുള്ളത് പറയുമ്പോൾ വിഷമം വരുന്നു, കരയാനുള്ളത് പറയുമ്പോൾ ചിരി വരുന്നു എന്നൊക്കെയാണ് ഒരുത്തൻ പറയുന്നത്. ഞാൻ സിനിമയിൽ വരുമ്പോൾ ഇവന്റെ ഒക്കെ ഫാദർ ജനിച്ചിട്ട് പോലുമില്ല. “- മുകേഷ് പൊട്ടിത്തെറിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: