തിരുവനന്തപുരം : സൈന്യം അടക്കമുള്ള സര്‍ക്കാര്‍ ജോലിയിലേക്ക് മുമ്പ് കമ്മ്യൂണിസ്റ്റുകളെ അടുപ്പിക്കാറില്ലായിരുന്നു. ഏഷ്യാനെറ്റ് ന്യൂസിന്റെ എഡിറ്റോറിയല്‍ ബോര്‍ഡിന് അതിന്റെ കാര്യം എന്താണെന്ന് ഇപ്പോള്‍ മനസ്സിലായിട്ടുണ്ടാകുമെന്ന് ബിജെപി നേതാവ് സന്ദീപ് വചസ്പതി. ഏഷ്യാനെറ്റ് ന്യൂസിന് നേരെ എസ്എഫ്ഐ നടത്തിയ ആക്രമണവുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘പണി വരുന്നുണ്ട് അവറാച്ചാ’ എന്ന് ഭീഷണി മുഴക്കിയത് അന്‍വര്‍ച്ചാ ആയിരുന്നെങ്കിലും പണി വന്നത് എവിടെ നിന്നായിരുന്നു എന്ന് ഒന്നന്വേഷിക്കുന്നത് നന്നായിരിക്കും. പിറന്ന നാടിനെ ഒറ്റിക്കൊടുക്കാന്‍ മടിക്കാത്തവര്‍ക്ക് എന്ത് തൊഴില്‍ ധര്‍മ്മം. അവര്‍ പാല് തരുന്ന കൈയ്ക്ക് തന്നെ കൊത്തും. കാശ് കൊടുത്ത് കടിക്കുന്ന പട്ടിയെ തന്നെ വാങ്ങണോ എന്ന് ചിന്തിക്കുക.
കള്ളന് കപ്പലില്‍ തന്നെ ആയതുകൊണ്ട് കേസ് അന്വേഷണത്തിന് പോലീസിനും അധികം മെനക്കെടേണ്ടി വരില്ല. പക്ഷേ ഏഷ്യാനെറ്റ് ന്യൂസിനോട് ഒരു അഭ്യര്‍ത്ഥന ഉണ്ട്. വാര്‍ത്തയില്‍ കൃത്രിമം കാണിച്ചവരെ തിരക്കി പിണറായി പോലീസ് വരുമ്പോള്‍ യഥാര്‍ത്ഥ പ്രതിയിലേക്കുള്ള വഴി തന്നെ കാണിച്ചു കൊടുക്കണം. തിരുവനന്തപുരത്ത് നിന്ന് പോകുമ്പോള്‍ കോഴിക്കോട് കഴിഞ്ഞാണ് കണ്ണൂര്‍. മറക്കരുത്. നേരോടെ നിര്‍ഭയം സഞ്ചരിക്കുക എന്നായിരുന്നു കുറിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: