തൃശൂര്‍: ചാലക്കുടി അതിരപ്പിള്ളിയിലെ വാട്ടര്‍ തീം പാര്‍ക്കായ സില്‍വര്‍ സ്റ്റോം അടച്ചിടാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്കി. പാര്‍ക്കില്‍ കുളിച്ച ഒട്ടേറെ കുട്ടികള്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി.
സ്കൂളുകളില്‍നിന്ന് വിനോദയാത്രയ്ക്കായി ഇവിടെയെത്തിയ കുട്ടികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ വെള്ളിയാഴ്ച ഇവിടെയെത്തി വിശദമായ പരിശോധന നടത്തിയിരുന്നു.
തത്ക്കാലത്തേക്ക് പാര്‍ക്ക് അടച്ചിട്ട് വെള്ളം മുഴുവന്‍ ശുദ്ധീകരിക്കാനാണ് തീരുമാനം. കഴിഞ്ഞ മാസം 17ന് ശേഷം പാര്‍ക്ക് സന്ദര്‍ശിച്ചവരെ കണ്ടെത്താനുള്ള നടപടികള്‍ ആരോഗ്യവകുപ്പ് തുടങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: