ഇന്‍ഡോര്‍: അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല. ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് ഒമ്പതു വിക്കറ്റ് തോല്‍വി. 76 റണ്‍സ് മാത്രം വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസീസ് ഉസ്മാന് ഖ്വാജയുടെ വിക്കറ്റ് മാത്രം നഷ്ടമാക്കിയാണ് മൂന്നാം ദിനം ലഞ്ചിനു മുന്‍പ് വിജയം കണ്ടത്. ട്രാവിസ് ഹെഡ് 49 റണ്‍സുമായും മാര്‍നസ് ലാബുഷെന്‍ 28 റണ്‍സുമായും ഓസീസ് വിജയമൊരുക്കി. അശ്വിനാണ് ഖ്വാജയുടെ വിക്കറ്റ് നേടിയത്. ഇതോടെ അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ-2 ഒാസീസ്-1 എന്ന നിലയിലാണ്.
ആദ്യ ഇന്നിംഗ്സില്‍ 88 റണ്‍സിന്റെ ലീഡ് വഴങ്ങിയ ഇന്ത്യക്ക് രണ്ടാം ഇന്നിംഗ്സില്‍ 163 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. അര്‍ധ സെഞ്ച്വറിയുടെ പ്രതിരോധം നടത്തിയ ചേതേശ്വര്‍ പൂജാര മാത്രമാണ് ഇന്ത്യക്ക് രണ്ടാംദിനം പ്രതീക്ഷ നല്‍കിയത്. 142 പന്തുകള്‍ നേരിട്ട് 59 റണ്‍സെടുത്ത ചേതേശ്വര്‍ പൂജാര അഞ്ചു ഫോറും ഒരു സിക്സും അടിച്ചു.
അവിശ്വനീയ ബൗളിംഗ് പ്രകടനത്തതോടെ എട്ട് വിക്കറ്റ് എടുത്ത സ്പിന്നര്‍ നാഥന് ലിയോണ്‍ ആണ് ഇന്ത്യയെ തരിപ്പണമാക്കിയത്. പടെസ്റ്റില് ഇന്ത്യക്കെതിരെ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന രണ്ടാമത്തെ താരവുമായി ലിയോണ്‍. ലങ്കന്‍ ഇതിഹാസം മുത്തയ്യ മുരളീധരനെയാണ് പിന്നിലാക്കിയത്.
നാലു വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് തുടങ്ങിയ ഓസ്ട്രേലിയയെ 41 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഇന്ത്യ പുറത്താക്കുകയായിരുന്നു.കാമറൂണ്‍ ഗ്രീനിന്റെ നിര്‍ണായക വിക്കറ്റടക്കം വീഴ്ത്തിയ പേസര്‍ ഉമേഷ് യാദവ് രണ്ടാം ദിനം കളി ഇന്ത്യയുടെ നിയന്ത്രണത്തിലാക്കി. അഞ്ച് ഓവറുകള്‍ പന്തെറിഞ്ഞ താരം 12 റണ്‍സ് മാത്രം വിട്ടുകൊടുത്തു മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി. ജഡേജ നാലും അശ്വിനും ഉമേഷ് യാദവും മൂന്ന് വിക്കറ്റ് വീതവും വീഴ്ത്തി. ആര്. അശ്വിനും നേടി. 60 റണ്‍സ് നേടിയ ഉസ്മാന് ഖവാജയായിരുന്നു ഓസീസ് ടോപ് സ്കോറര്‍
പീറ്റര്‍ ഹാന്‍ഡ്സ്കോമ്പിന്റെ (19) വിക്കറ്റാണ് ആദ്യം നഷ്ടമായത്. ആര്. അശ്വിനാണ് വിക്കറ്റ്. പിന്നാലെ കാമറൂണ്‍ ഗ്രീനിനെ (21) വിക്കറ്റിന് മുന്നില്‍ കുടുക്കിയ ഉമേഷ് യാദവ് അടുത്ത ഓവറില്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ കുറ്റി പിഴുതു. തിരികെയെത്തിയ അശ്വിന് അലക്സ് കാരിയെ (3) നിലയുറപ്പിക്കും മുമ്പ് മടക്കി. പിന്നാലെ ടോഡ് മര്‍ഫിയെ (0) ഉമേഷ് പുറത്താക്കി. തുടര്‍ന്ന് നേതന്‍ ലയണിനെ (5) മടക്കി അശ്വിന് ഇന്നിങ്സ് അവസാനിപ്പിച്ചു.
ആദ്യ ഇന്നിംഗ്സില്‍ 88 റണ്‍സിന്റെ ലീഡ് വഴങ്ങിയ ഇന്ത്യ രണ്ടാം ഇന്നിംഗ്സിലും പതറി. നേഥന്‍ ലിയോണ്‍ തുടക്കത്തിലെ നിയന്ത്രണം കണ്ടെത്തിയപ്പോള്‍ 32 റണ്‍സിനിടെ ഓപ്പണര്‍മാരെ ഇന്ത്യക്ക് നഷ്ടമായി. ശുഭ്മാന്‍ ഗില്ലിന്റെ(5) വിക്കറ്റാണ് ആദ്യം വീണത്. പിന്നാലെി രോഹിത് ശര്‍മ്മയും(12) മടങ്ങി. ഗില്‍ ബൗള്‍ഡും രോഹിത് എല്‍ബിയുമാവുകയായിരുന്നു. ചേതേശ്വര്‍ പൂജാരയ്ക്കൊപ്പം കരുതലോടെ തുടങ്ങിയ വിരാട് കോലിയെ (13)മാത്യൂ കുനെമാന് എല്‍ബിയില്‍ പുറത്താക്കി.
ഒരു വശത്ത് വിക്കറ്റുകള്‍ നഷ്ടമാകുമ്പോളും ചേതേശ്വര്‍ പൂജാരയാണ് ചെറുത്തുനിന്നത്. രവീന്ദ്ര ജഡേജ(7), ശ്രീകര്‍ ഭരത്(3), രവിചന്ദ്രന്‍ അശ്വിന്(16) എന്നിവര്‍ക്കൊന്നും ക്രീസില്‍ നിലയുറപ്പിക്കാനായില്ല. ശ്രേയസ് അയ്യര്‍ 26 റണ്‍സെടുത്തു. 59 റണ്‍സെടുത്ത ചേതേശ്വര്‍ പൂജാര ഇന്ത്യന്‍ സ്കോര്‍ 150കടത്തിയാണ് മടങ്ങിയത്. ഉമേഷ് യാദവ്, മുഹമ്മദ് സിറാജ് എന്നിവര്‍ക്ക് റണ്ണൊന്നുമെടുക്കാനായില്ല.അര്‍ധസെഞ്ചുറി നേടിയ പൂജാരയ ലിയോണിന്റെ പന്തില്‍ സ്ലിപ്പില്‍ സ്മിത്തിന്റെ അത്ഭുത ക്യാച്ചില്‍ പുറത്താകുകയായിരുന്നു. 15 റണ്‍സുമായി അക്സര്‍ പട്ടേല്‍ പുറത്താകാതെ നിന്നു.ഒന്നാം ദിനം ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 109 റണ്‍സിന് പുറത്തായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: