തിരുവനന്തപുരം: നരേന്ദ്രമോദിയ്ക്കെതിരെ ബിബിസി ദല്ലാളന്മാര് ചമച്ച ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി ഏറ്റവും ആഘോഷിച്ചത് സഖാക്കളാണ്. പൊടുന്നനെയുള്ള ഈ ബിബിസി പ്രേമം ത്രിപുര തെരഞ്ഞെടുപ്പില്‍ ബിബിസിയുടെ എക്സിറ്റ് പോള്‍ ഫലം വരെ ക്യാപ്സൂള്‍ രൂപത്തില്‍ ഇറക്കാന്‍ സഖാക്കളെ പ്രേരിപ്പിച്ചു.
വ്യാജമായി സിപിഎം ക്യാമ്പുകളില്‍ ചമച്ച ഈ ബിബിസി എക്സിറ്റ് പോള്‍ ക്യാപ്സൂളില് സിപിഎമ്മിന് ത്രിപുരയില്‍ 34 സീറ്റുകളും കോണ്‍ഗ്രസിന് എട്ട് സീറ്റുകളുമാണ് പ്രവചിച്ചിരുന്നത്.ഇത് വ്യാപകമായി കഴിഞ്ഞ ദിവസങ്ങളില്‍ സഖാക്കള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു. പലരുടെയും മനസ്സില്‍ ലഡ്ഡു പൊട്ടിയിരുന്നു.
പക്ഷെ വ്യാഴാഴ്ച ത്രിപുരയിലെ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ സിപിഎമ്മിന്റെ നിലയില്‍ മാറ്റമൊന്നുമുണ്ടായില്ല എന്നതാണ് വാസ്തവം. 2018ല്‍ ലഭിച്ചതിനേക്കാള്‍ കുറവ് സീറ്റുകളേ കിട്ടിയുള്ളൂ. അന്ന് 16 സീറ്റുകള്‍ കിട്ടിയിടത്ത് 2023ല്‍ 11 സീറ്റുകള്‍ മാത്രമാണ് കിട്ടിയത്. ബിജെപിസഖ്യമാകട്ടെ കേവല ഭൂരിപക്ഷത്തോടെ ഭരണം പിടിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: