ന്യൂദൽഹി : 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി ഒറ്റയ്ക്ക് വിജയിക്കുമെന്നും പ്രധാനമന്ത്രിയായി വീണ്ടും നരേന്ദ്രമോദി അധികാരമേല്‍ക്കുമെന്നും പ്രവചിച്ച് ജയപ്രകാശ് മദക്. 22 വർഷം മുമ്പ് 2001 ൽ കച്ചിലെ ഭൂകമ്പം കൃത്യമായി പ്രവചിച്ച വ്യക്തിയാണ് ജയപ്രകാശ് മദക് .
2024ലെ തെരഞ്ഞെടുപ്പില്‍ ബിജെപി സഖ്യം 350 സീറ്റുകള്‍ വരെ നേടുമെന്നും ഇദ്ദേഹം പറഞ്ഞു. നിരവധി പ്രകൃതി ദുരന്തങ്ങളും രാഷ്ട്രീയ സംഭവവികാസങ്ങളും കൃത്യമായി പ്രവചിച്ച് പേരെടുത്ത വ്യക്തിയാണ് ജയപ്രകാശ് മദക്.
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മോദി സർക്കാരിന് ഹാട്രിക് നേടാനാകുമോയെന്ന ചോദ്യത്തിന്, 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎക്ക് ലഭിച്ച അത്രയും സീറ്റുകൾ 2024 ൽ ബിജെപിക്ക് മാത്രമായി ലഭിക്കുമെന്നാണ് ജയപ്രകാശ് മദക് പറയുന്നത് .
2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി ഒറ്റയ്ക്ക് വിജയിക്കും.തെരഞ്ഞെടുപ്പിൽ 350 സീറ്റുകൾ ലഭിക്കും. കോൺഗ്രസ്, ബിഎസ്പി, ശിവസേന തുടങ്ങിയ പാർട്ടികളുടെ സീറ്റുകൾ കുറയാൻ സാധ്യതയുണ്ട്, ഇത് ബിജെപിക്ക് ഗുണം ചെയ്യും.
മോദിക്ക് ശേഷം ആരാണ് എന്ന ചോദ്യത്തിന് യോഗി ആദിത്യനാഥ് എന്നായിരുന്നു ഉത്തരം,
പ്രതികരിക്കാൻ ഇവിടെ എഴുതുക: