കോഴിക്കോട്: ജോലി വാഗ്ദാനം ചെയ്ത് ഡോക്ടറെ പീഡിപ്പിച്ച നഴ്സ് അറസ്റ്റിൽ. തൃശൂര്‍ സ്വദേശിയും ഇരുപത്തിനാലുകാരനുമായ നിഷാം ബാബുവാണ് അറസ്റ്റിലായത്. കോഴിക്കോട് വച്ചാണ് ഇയാൾ പിടിയിലായത്. മൈസുരുവിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെയാണ് അതേ ആശുപത്രിയില്‍ ജോലിചെയ്തിരുന്ന നിഷാം പീഡിപ്പിച്ചത്.
ഇക്കഴിഞ്ഞ ഡിസംബര്‍ 30 നാണ് സംഭവം. കോയമ്പത്തൂരിലെ ഒരു ആശുപത്രിയില്‍ കൂടുതല്‍ മെച്ചപ്പെട്ട ജോലി ശരിയാക്കി നല്‍കാമെന്ന് വിശ്വസിപ്പിച്ച് ഡോക്ടറെ കോയമ്പത്തൂരിലേക്ക് കൊണ്ടുപോകാനായിരുന്നു പ്രതിയുടെ ശ്രമം. ഇതിനായി കോഴിക്കോട്ട് എത്തിച്ച് ഒരു ഹോട്ടലില്‍ മുറിയെടുത്തു. തുടര്‍ന്നായിരുന്നു പീഡനം. ഇതിനുശേഷം നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തി പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പല ഹോട്ടലുകളില്‍ കൊണ്ടുപോയി പീഡിപ്പിച്ചു. അഞ്ചുതവണയാണ് പീഡനത്തിനിരയായതെന്നാണ് യുവതി പരാതിയില്‍ പറയുന്നത്.
സഹികെട്ട യുവതി പ്രതിയുടെ ഫോണ്‍നമ്പര്‍ ബ്ലോക്ക് ചെയ്ത് രക്ഷപ്പെട്ടു. ഇതിന് പ്രതികാരമായി നഗ്നചിത്രങ്ങള്‍ പ്രതി നിഷാം സമൂഹമാദ്ധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെയാണ് യുവതി കോഴിക്കോട് കസബ പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: