ന്യൂദല്‍ഹി: മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ഗേറ്റ്സ് കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തി. ഇലക്ട്രോണിക്സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തില്‍ നടന്ന കൂടിക്കാഴ്ച അരമണിക്കൂറോളം നീണ്ടു. ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷന് സഹസ്ഥാപകന്‍കൂടിയായ ബില്‍ ഗേറ്റ്സ് കോവിഡിനുശേഷം നടത്തുന്ന പ്രഥമ ഇന്ത്യ സന്ദര്‍ശമാണിത്.
ഇന്ത്യ സ്റ്റാക്കിനെയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെയും കുറിച്ച് ചര്‍ച്ച നടന്നു. ” നമ്മുടെ ഒരുമിച്ചുള്ള പ്രവർത്തനത്തിന് നന്ദി രാജീവ്” എന്ന് അദ്ദേഹം ഒപ്പിട്ട തന്റെ പുസ്തകത്തിന്റെ കോപ്പി ബിൽ ഗേറ്റ്സ് മന്തിക്ക് കൈമാറി.
രാജീവ് ചന്ദ്രശേഖറിന് 1980-കളുടെ മധ്യത്തിൽ ഇന്റെലിൽ ജോലി ചെയ്തിരുന്ന കാലം മുതൽ ഗേറ്റ്സിനെ അറിയാമായിരുന്നു.
ചര്‍ച്ചക്കിടയില്‍ രാജീവ് ചന്ദ്രശേഖര്‍ അമേരിക്കയില്‍ ചെലവഴിച്ച തന്റെ പഴയനാളുകള്‍ അനുസ്മരിച്ചു.
രാഷ്ട്രീയ പ്രവേശനത്തിന് മുൻപ് സാങ്കേതിക മേഖലയിൽ മൂന്ന് പതിറ്റാണ്ട് കാലത്തെ അനുഭവസമ്പത്ത് സ്വായത്തമാക്കിയ വ്യക്തിയാണ് രാജീവ് ചന്ദ്രശേഖർ. ചിക്കാഗോയിലെ ഇല്ലിനോയിസ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് 1986-ൽ കമ്പ്യൂട്ടർ സയൻസിൽ മാസ്റ്റർ പഠനം പൂർത്തിയാക്കിയതിനു പിന്നാലെ ശ്രീ രാജീവ് ചന്ദ്രശേഖറിന് ലഭിച്ച പ്രഥമ ജോലി വാഗ്ദാനം തന്നെ അപ്പോഴേക്കും അമേരിക്കയിലെ മുൻനിര സാങ്കേതിക കമ്പനികളിലൊന്നായി വളർന്നിരുന്ന മൈക്രോസോഫ്റ്റ് കോർപ്പറേഷനിൽ നിന്നാണ്. അക്കാലത്ത് ബിൽ ഗേറ്റ്സും സ്റ്റീവ് ജോബ്സും ലാറി എലിസണും അടങ്ങുന്ന പ്രതിഭകൾ ഇന്റൽ കമ്പനിയുടെ കഫറ്റീരിയയിൽ ചർച്ചകളിലേർപ്പെടുന്നത് സാധാരണമായിരുന്നുവെന്ന് മന്ത്രി ഓർക്കുന്നു.
ഇന്റൽ കമ്പനിയിൽ 80486, പെന്റിയം മൈക്രോപ്രൊസസ്സറുകളിൽ സീനിയർ ഡിസൈൻ എഞ്ചിനീയർ, സിപിയു ആർക്കിടെക്റ്റ് എന്നീ നിലകളിൽ ഏതാനും വർഷങ്ങൾ അമേരിക്കയിൽ ജോലി ചെയ്ത ശേഷം ശ്രീ രാജീവ് ചന്ദ്രശേഖർ ഇന്ത്യയിലേക്ക് മടങ്ങി. തുടർന്നാണ് 1994-ൽ അദ്ദേഹം ഇന്ത്യയിലെ ആദ്യത്തെ മൊബൈൽ നെറ്റ്വർക്ക് ഓപ്പറേറ്ററായ ബി പി എൽ മൊബൈൽ സ്ഥാപിക്കുന്നത്. സെല്ലുലാർ, ടെലികോം മേഖലയിൽ ഒരു പതിറ്റാണ്ടിലേറെ നീണ്ട സാന്നിധ്യത്തിനു ശേഷം, രാജീവ് ചന്ദ്രശേഖർ 2005-ൽ പൊതു സേവന രംഗത്തേക്ക് കടക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: