ഇന്‍ഡോര്‍: ആദ്യ രണ്ടു ടെസ്റ്റും ജയിച്ച് തിളങ്ങി നില്ക്കുന്ന ഇന്ത്യയ്ക്ക് ആസ്ട്രേലിയയക്കെതിരായ മൂന്നാം ടെസ്റ്റില്‍ തകര്‍ച്ച. ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ 109 റണ്‍സിന് പുറത്തായി ആദ്യ ദിവസം കളി അവസാനിപ്പിക്കുമ്പോള്‍ 47 റണ്‍സിന്റെ ലീഡുമായി നാലു വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സെന്ന നിലയിലാണ് ആസ്ട്രേലിയ. 47 റണ്‍സിന്റെ ലീഡ്.
ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ തകര്‍ച്ചയോടെയാണു തുടങ്ങിയത്. . ആദ്യ പന്തില്‍ രോഹിത് ഗോള്‍ഡന്‍ ഡക്കായി മടങ്ങേണ്ടതായിരുന്നു. സ്റ്റാര്‍ക്കിന്റെ ഔട്ട്സ്വിങര്‍ പന്തില്‍ വിക്കറ്റ് കീപ്പര്‍ അലക്സ് ക്യാരി ക്യാച്ചെടുത്തു. . ഓസീസ് താരങ്ങള്‍ അപ്പീല്‍ ചെയ്തെങ്കിലും അംപയര്‍ ഔട്ട് വിധിച്ചില്ല. . നാലാം പന്തില്‍ രോഹിത് വിക്കറ്റിന് മുന്നില്‍ കുടങ്ങി. ഇത്തവണയും റിവ്യൂ എടുത്തില്ല. ടിവി റിപ്ലേകളില്‍ താരം പുറത്താണെന്ന് വ്യക്തമായിരുന്നു. ആറാം ഓവറില്‍ സ്ക്കോര്‍ 27ല്‍ നില്‍ക്കെ രോഹിത്തിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമാകുന്നത്. കുനെമാന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ അലക്സ് ക്യാരി സ്റ്റംപ് ചെയ്ത് പുറത്താക്കി. പിന്നാലെ ശുഭ്മാന്‍ ഗില്ലും (21) പവലിയനില്‍ തിരിച്ചെത്തി. ഗില്ലിനെ കുനെമാന് സ്ലിപ്പില്‍ സ്റ്റീവന്‍ സ്മിത്തിന്റെ കൈകളിലെത്തിച്ചു.
ചേതേശ്വര്‍ പൂജാര ( ഒന്ന്), രവീന്ദ്ര ജഡേജ ( നാല്), ശ്രേയസ് അയ്യര്‍ (പൂജ്യം) എന്നിവരും പിന്നാലെ മടങ്ങിയതോടെ ഇന്ത്യ കടുത്ത പ്രതിരോധത്തിലായി. പൂജാര, ലിയോണിന്റെ പന്തില്‍ ബൗള്‍ഡ്,രവീന്ദ്ര ജഡേജ ലിയോണിന്റെ പന്തില്‍ ഷോര്‍ട്ട് കവറില്‍ കുനെമാന് ക്യാച്ച്. ശ്രേയസ് അയ്യരെ കുനെമാന് ബൗള്‍ഡുമാക്കി. വിരാട് കോലി പിടിച്ചു നില്ക്കാന് ശ്രമിച്ചെങ്കിലും 52 പന്തില്‍ 22 റണ്‍സെടുത്തു പുറത്തായി. സ്പിന്നര്‍ ടോഡ് മര്‍ഫിയുടെ പന്തില്‍ കോലി എല്‍ബി . ശ്രീകര്‍ ഭരതിനെ ( 17) നേഥന്‍ ലയണ്‍ ബോള്‍ഡാക്കി. അക്ഷര്‍ പട്ടേല്‍- ആര്. അശ്വിന് സഖ്യത്തിലായിരുന്നു ഇന്ത്യയുടെ പ്രതീക്ഷ. എന്നാല്‍ 29- ാം ഓവറില്‍ കുനേമന്റെ പന്തില്‍ അലക്സ് കാരിയുടെ ക്യാച്ചില്‍ അശ്വിന് പുറത്തായി. മൂന്നു റണ്‍സ് മാത്രമാണ് അശ്വിന് നേടിയത്. രണ്ടു സിക്സും ഒരു ഫോറുമുള്‍പ്പെടെ വാലറ്റത്ത് 17 റണ്‍സ് നേടിയ ഉമേഷ് യാദവാണ് ഇന്ത്യന്‍ സ്കോര്‍ 100 കടത്തിയത്. 12 റണ്‍സുമായി അക്ഷര്‍ പട്ടേല്‍ പുറത്താകാതെ നിന്നു.
ഇടം കൈയന്‍ സ്പിന്നര്‍ മാത്യൂ കുനെമാന് 5 വിക്കറ്റ് നേട്ടവുമായി ഇന്ത്യയെ തകര്‍ത്തപ്പോള്‍ നഥാന്‍ ലിയോണ്‍ മൂന്ന് വിക്കറ്റെടുത്തു. ടോഡ് മര്‍ഫി ഒരു വിക്കറ്റെടുത്തു.
സ്പിന്‍ ചതിക്കുഴിയില്‍ വീണ ഇന്ത്യ അതേ ചതി പയറ്റാന്‍ തന്നെ തീരുമാനിച്ചു. ബൗളിംഗ് ഓപ്പണ്‍ ചെയ്യാന്‍ സ്പിന്‍ ജോഡികളെ നിയോഗിച്ചു. ടെസ്റ്റ് ക്രിക്കറ്റില്‍ അപൂര്‍വ നടപടി. ആര് അശ്വിന്- രവീന്ദ്ര ജഡേജ സഖ്യം നല്ലതുപോലെ പന്തെറിഞ്ഞങ്കിലും ആസ്ട്രേലിയ ശ്രദ്ധയോടെ ബാറ്റുവീശി. തുടക്കത്തിലെ ഓപ്പണര്‍ ട്രാവിസ് ഹെഡിന്റെ (9) വിക്കറ്റ് നഷ്ടമായെങ്കിലും ഉസ്മാന് ഖവാജയും(60) ലാബുഷെയ്നും(31) പൊരുതി നിന്നതോടെ ഇന്ത്യയുടെ പിടി അയഞ്ഞു. സഖ്യം 96 റണ്‍സടിച്ചശേഷമാണ് വേര്‍പിരിഞ്ഞത്. സ്കോര്‍ 100 കടന്നതിന് പിന്നാലെ ലബുഷെയ്നെ മടക്കി ജഡേജയാണ് ബ്രേക്ക് ത്രൂ സമ്മാനിച്ചത്. പിന്നാലെ ജഡേജക്കെതിരെ സ്വീപ് ഷോട്ട് കളിച്ച ഖവാജയും(60) വീണു. സ്മിത്ത് (26)പിന്നാലെ ജഡേജയുടെ പന്തില്‍ കെ എസ് ഭരത്തിന് ക്യാച്ച് നല്കി മടങ്ങി. കാമറൂണ്‍ ഗ്രീനും(7) ഹാന്‍ഡ്സ്കോംബും (6)പിടിച്ചു നിന്നതോടെ കൂടുതല്‍ നഷ്ടങ്ങളില്ലാതെ ആസ്ട്രേലിയ ആദ്യദിവസത്തെ ആധിപത്യമുറപ്പിച്ചു.
വീണ നാലു വിക്കറ്റും സ്വന്തമാക്കിയ ജഡേജ രാജ്യാന്തര ക്രിക്കറ്റില്‍ 500 വിക്കറ്റെന്ന അപൂര്‍വ റെക്കോര്‍ഡും സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: