തിരുവനന്തപുരം : പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പള്ളിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ്. ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് പോലീസ് റിപ്പോര്‍ട്ട് നല്‍കിയത്.
അനുമതിയില്ലാതെ കേരളം വിട്ട് പോകരുത്, തുടങ്ങിയ കര്‍ശ്ശന ഉപാധികളോടെയാണ് തിരുവനന്തപുരം ജില്ലാകോടതി എല്‍ദോസിന് ജാമ്യം നല്‍കിയത്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ റായ്പൂരില്‍ നടന്ന കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അനുമതി വാങ്ങിയിരുന്നില്ല.
ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. എല്‍ദോസിന്റെ ഫോണ്‍ രേഖകള്‍ ഉള്‍പ്പടെയുള്ള വിശദാംശങ്ങളടക്കമാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: