തിരുവനന്തപുരം: സ്വപ്നയെ അറിയില്ലെന്നും നേരിട്ട് കണ്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത് കള്ളമാണെന്ന് ശിവശങ്കരന്റെ ചാറ്റ് പുറത്ത് വന്നതിലൂടെ വ്യക്തമായ സ്ഥിതിക്ക് പിണറായി വിജയന് ജനങ്ങളോട് മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. നിയമസഭയെ തെറ്റിദ്ധരിപ്പിച്ച പിണറായി വിജയന് മുഖ്യമന്ത്രി സ്ഥാനത്തിരിക്കാന്‍ യോഗ്യതയില്ല. മണിക്കൂറുകളോളം ജോലി സംബന്ധമായും മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ ബിസിനസ്സുകള്‍ സംബന്ധിച്ചും ക്ലിഫ് ഹൗസില്‍ ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന് സ്വപ്ന സുരേഷ് പറയുന്നുണ്ട്.
നോര്‍ക്കയില്‍ സ്വപ്നയെ നിയമിക്കാന്‍ ശ്രമിച്ചത് മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടാണെന്നുള്ളത് ഗൗരവതരമാണ്. സ്വപ്ന യുഎഇ കോണ്‍സുലേറ്റില്‍ നിന്നും രാജിവെച്ചതറിഞ്ഞപ്പോള്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ െ്രെപവറ്റ് സെക്രട്ടറി ഞെട്ടിയത് ഇനി അനധികൃത കച്ചവടം എങ്ങനെ നടത്തുമെന്ന് ആലോചിച്ചിട്ടാണെന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവര്ക്കും മനസിലാകും.
ധനമന്ത്രി ജനാധിപത്യത്തെ വെല്ലുവിളിക്കുന്നു
കേരളത്തിന്റെ സാമ്പത്തിക തര്‍ച്ചയെ സംബന്ധിച്ച നിയമസഭയിലെ ചോദ്യങ്ങള്‍ക്ക് ധനകാര്യ വകുപ്പ് മന്ത്രി കെഎന്‍ ബാലഗോപാല്‍ മറുപടി പറയാത്തത് ജനാധിപത്യത്തെ വെല്ലുവിളിക്കുന്നതാണെന്ന് കെ.സുരേന്ദ്രന് പറഞ്ഞു. ഇത്രയും കാലം കേന്ദ്രത്തെ കുറ്റം പറഞ്ഞ് രക്ഷപ്പെട്ട മന്ത്രി ഇപ്പോള്‍ കണക്കുകള്‍ പുറത്തുവന്നപ്പോള്‍ ഒളിച്ചോടുകയാണ്. വന്‍കിടക്കാരുടെ നികുതി പിരിക്കാതെ പാവങ്ങളെ പീഡിപ്പിക്കുന്ന സര്‍ക്കാരിന്റെ നിലപാട് ചര്‍ച്ചയാകാതിരിക്കാനാണ് ധനമന്ത്രി ശ്രമിക്കുന്നത്. നികുതി പിരിവിലെ സര്‍ക്കാരിന്റെ കെടുകാര്യസ്ഥത ജനങ്ങള്‍ക്ക് മുമ്പില്‍ ബിജെപി ചര്‍ച്ചയാക്കുമെന്നും സുരേന്ദ്രന് പറഞ്ഞു.
തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലം: പിണറായിക്കുള്ള താക്കീത്
തദ്ദേശ സ്ഥാനപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ എട്ട് സിറ്റിംഗ് സീറ്റുകള്‍ എല്‍ഡിഎഫിന് നഷ്ടപ്പെട്ടത് മുഖ്യമന്ത്രി പിണറായി വിജയനുള്ള ജനങ്ങളുടെ താക്കീതാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന് പറഞ്ഞു. എല്‍ഡിഎഫിന്റെ ഒരു സിറ്റിംഗ് സീറ്റ് ഉള്‍പ്പെടെ രണ്ട് സീറ്റുകളില്‍ എന്‍ഡിഎക്ക് മിന്നുന്ന വിജയം നേടാനായത് നരേന്ദ്രമോദി സര്‍ക്കാരിന്റെ ജനക്ഷേമ നയങ്ങള്‍ക്കുള്ള അംഗീകാരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: