ന്യൂദല്‍ഹി: രാജ്യത്ത് പാചകവാതക വില വര്‍ദ്ധിപ്പിച്ചു. ഗാര്‍ഹിക സിലിണ്ടറിന് 50 രൂപയാണ് വര്‍ദ്ധിപ്പിച്ചത്. ഇതോടെ കൊച്ചിയില്‍ ഗാര്‍ഹിക സിലിണ്ടറിന് വില 1110 രൂപയായി ഉയര്‍ന്നു. മറ്റ് ജില്ലകളില്‍ വിലയില്‍ ആനുപാതികമായ വ്യത്യാസം ഉണ്ടാവും.
വാണിജ്യ സിലിണ്ടറിന് 351 രൂപ കൂടി. 2124 രൂപയാണ് നിലവിലെ വില. നേരത്തെ 1773 രൂപയായിരുന്നു വാണിജ്യ സിലിണ്ടറിന്റെ വില. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു. കുറച്ചുനാളത്തെ ഇടവേളയ്ക്ക് ശേഷമാണ് പാചകവാതക വില കൂട്ടിയത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: