തിരുവനന്തപുരം: പിഡിപി നേതാവ് അബ്ദുൽ നാസർ മദനിയ്‌ക്ക് വേണ്ടി സംയുക്ത പ്രസ്താവന പുറത്തിറക്കി.
അശോകൻ ചരുവിൽ, കെ സച്ചിദാനന്ദൻ, സെബാസ്റ്റ്യൻ പോൾ, സണ്ണി എം കപിക്കാട്, ആർ അജയൻ, നടി ജോളി ചിറയത്ത്, അഡ്വ. കുക്കു ദേവകി, സിദ്ദീഖ് കാപ്പന്റെ ഭാര്യ റൈഹാന സിദ്ദീഖ് എന്നിവരുൾപ്പെടെയുള്ളവർ പ്രസ്താവനയിൽ ഒപ്പുവെച്ചിട്ടുണ്ട്.
കുറച്ചു ദിവസങ്ങൾക്ക് മുന്‍പ് സൈനസൈറ്റിസ് എന്ന് തോന്നിക്കുന്ന വേദന ഉണ്ടായെന്നും സ്ട്രോക്ക് പോലെ മുഖം കോടി വലതുകയ്യുടെ ചലനശേഷി നഷ്ടപ്പെടുകയും ചെയ്തതായി അബ്ദുൽ നാസർ മഅദനി അറിയിച്ചതോടെയാണ് സാംസ്കാരിക പ്രവര്‍ത്തകര്‍ ഇറങ്ങിയത്. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി സുപ്രിംകോടതിയെ സമീപിക്കാനും മഅദനി തീരുമാനിച്ചിട്ടുണ്ട്. മുന്‍മന്ത്രി കെ.ടി.ജലീലും മദനിയ്‌ക്ക് അനുകൂലമായി സമൂഹമാധ്യമങ്ങളില്‍ പ്രതികരിച്ചിരുന്നു.
58 പേരുടെ മരണത്തിന് ഇടയാക്കിയ കോയമ്പത്തൂര്‍ ബോംബ് സ്ഫോടനക്കേസില്‍ ഒമ്പത് വര്‍ഷത്തോളം ജയില്‍ ശിക്ഷ അനുഭവിച്ച വ്യക്തിയാണ് മദനി.
2008ലെ ബെംഗളൂരു സ്ഫോടനക്കേസിലും 2010ലെ ബെംഗളൂരു സ്റ്റേഡിയം കേസിലും മദനി പ്രതിയാക്കപ്പെട്ടു. 2010ലെ ബെംഗളൂരു സ്റ്റേഡിയം സ്ഫോടനക്കേസില്‍ പങ്കുള്ളതായി മദനി സമ്മതിച്ചതായി കര്‍ണ്ണാടക പൊലീസ് പറയുന്നു. 2008ലെ ബെംഗളൂരു സ്ഫോടനക്കേസിലെ പ്രതിയായ തടിയന്‍റവിട നസീറിനെപ്പോലുള്ളവരെ വാര്‍ത്തെടുത്ത നേതാവാണ് മദനി.. 2011ല്‍ കര്‍ണ്ണാടക ഹൈക്കോടതി താന്‍ കുറ്റക്കാരനല്ലെന്ന മദനിയുടെ വാദം തള്ളി.. 2013-14 കാലഘട്ടത്തില്‍ സുപ്രീംകോടതി മദനിയ്‌ക്ക് ജാമ്യം നല്‍കുന്നതില്‍ ഇളവുകള്‍ വരുത്തി. 2013നും 2018നും ഇടയില്‍ പലകുറി ജാമ്യം നല്‍കി. 2020ല്‍ സുപ്രീംകോടതി ചീഫ് ജസ്റിസായ എസ്.എ. ബോബ്ഡേ മദനിയ്‌ക്ക് കൂടുതല്‍ ജാമ്യ ഇളവുകള്‍ നല്‍കണമെന്ന വാദം തള്ളി. മദനിയെ അപകടകാരിയെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. . മദനിയുടെ ഒട്ടേറെ മതമൗലികവാദ പ്രസംഗങ്ങളും തെളിവുകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: