ഇസ്ലാമബാദ്: പണപ്പെരുപ്പവും സാമ്പത്തികമാന്ദ്യവും പാകിസ്ഥാന്റെ റംസാന് ആഘോഷലഹരി കെടുത്തിയിരിക്കുകയാണ്.ചിക്കന്‍ വില കിലോയ്ക്ക് 669 രൂപയായതിനാല്‍ പലരും ആഴ്ചയില്‍ ഒരിയ്ക്കല്‍ മാത്രം ചിക്കന്‍ എന്ന രീതിയിലേക്ക് മാറിയിരിക്കുകയാണെന്ന് ചിക്കന്‍ വില്പനക്കാര് പറയുന്നു.
ആഴ്ചയില്‍ മൂന്നും നാലും ചിക്കന്‍ കഴിച്ചിരുന്ന സ്ഥാനത്താണിത്. അതുകൊണ്ട് ആഴ്ചയില്‍ ഒരു ദിവസം ചിക്കനും ബാക്കി ദിവസങ്ങളില്‍ വെജിറ്റേറിയന്‍ ഭക്ഷണവും എന്ന രീതിയിലേക്ക് ഇടത്തരക്കാരും സാധാരണക്കാരും മാറുകയാണ്.
കയ്യില്‍ പണമില്ലാത്തതിനാലും വിലക്കയറ്റം മൂലവും ഇടത്തരക്കാരും സാധാരണക്കാരും സാധനങ്ങള്‍ വാങ്ങുന്നത് വല്ലാതെ വെട്ടികുറച്ചിരിക്കുകയാണെന്ന് ഡോണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ചിക്കന്‍ വില്പനക്കാരും സ്റ്റോക്ക് എടുക്കുന്നത് കുറച്ചിരിക്കുകയാണ്.
ഖജനാവില്‍ പണമില്ലാത്തതിനാല്‍ സാധാരണക്കാര്‍ക്ക് അവശ്യസാധനങ്ങള്‍ വിലക്കുറവില്‍ എത്തിക്കാന്‍ കഴിയാതെ സര്‍ക്കാരും തോറ്റിരിക്കുകയാണ്. ഇക്കുറി റംസാന് കിറ്റുകളില്‍ വിലകൂടിയത് 6000 രൂപയ്ക്കും വില കുറഞ്ഞത് 4000 രൂപയ്ക്കുമാണ് നല്‍കുന്നതെന്ന് ബന്ധപ്പെട്ട ചുമതലയുള്ള ഫരിദ് ഖുറേഷി പറയുന്നു. കഴിഞ്ഞ വര്‍ഷം റംസാന് കിറ്റുകളുടെ വില നേര്‍പകുതിയായിരുന്നു. ഗോതമ്പ് മാവ്, പഞ്ചസാര, അരി, പയറുവര്‍ഗ്ഗങ്ങള്‍, തേയില, ഉപ്പ്, ഭക്ഷ്യഎണ്ണ, നെയ്യ്, കടല, സേമിയ എന്നിവ ഉള്‍പ്പെടുന്നതാണ് റംസാന് കിറ്റ്. ഒരു കിലോ ബസ്മതി അരിയുടെ വില 300 മുതല്‍ 500 രൂപ വരെയാണ്. കഴിഞ്ഞ വര്‍ഷം ഇത് 150-300 രൂപ വരെ ആയിരുന്നു.
റംസാന് വിലക്കുറവില്‍ വിതരണം ചെയ്യുന്ന ഇഫ്താറി, ഷെഹ്റി എന്നീ കടകളുടെ മുന്നില്‍ സാധാരണക്കാരുടെ കിലോമീറ്ററുകള്‍ നീണ്ട ക്യൂവാണ്.
ഇതുവരെയും അന്താരാഷ്ട്ര നാണ്യനിധി(ഐഎംഎഫ്) വായ്പ അനുവദിക്കാന്‍ തയ്യാറായിട്ടില്ല. തിരിച്ചടവിനുള്ള കഴിവ് ഇല്ല എന്നതിനാലാണ് പാക് സര്‍ക്കാരിന് പുതിയ വായ്പ അനുവദിക്കാത്തത്. മാത്രമല്ല, നികുതികളും തീരുവകളും കുറച്ച് അവശ്യസാധനങ്ങള്‍ക്ക് വില കുറയ്ക്കുന്നത് ഐഎംഎഫിന്റെ വെറുപ്പ് ക്ഷണിച്ചുവരുത്തുമെന്നതിനാല്‍ പാകിസ്ഥാന് സര്‍ക്കാര്‍ റംസാനായിട്ട് കൂടി അതിന് മുതിരുന്നില്ല. അവശ്യസാധനങ്ങളുടെ വില ഇപ്പോഴത്തേതിനേക്കാള്‍ 30-40 ശതമാനം വരെ താഴ്ന്നാല്‍ മാത്രമേ ജനങ്ങള്‍ക്ക് അല്പമെങ്കിലും ആശ്വാസമാകൂ.
പെട്രോള്‍ വില ലിറ്ററിന് 272 രൂപ എന്ന ഉയര്‍ന്ന നിലയില്‍ തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: