ന്യൂദല്‍ഹി: കോണ്‍ഗ്രസ് കൂലിയെഴുത്ത് ജേണലിസ്റ്റുകളുടെ വാര്‍ത്തകളില്‍ തളരാതെ അദാനി കമ്പനികളുടെ ഓഹരികള്‍. ചൊവ്വാഴ്ച വന്‍ മുന്നേറ്റമാണ് അദാനി ഓഹരികള്‍ വിപണിയില്‍ നടത്തിയത്. അദാനി എന്റര്‍പ്രൈസസ് 14.9 ശതമാനവും അദാനി പോര്‍ട്സ്, അദാനി വില്‍മര്‍, അദാനി ഗ്രീന്‍ എനര്‍ജി, എന്‍ഡിടിവി എന്നീ ഓഹരികളുടെ വിലയില്‍ അഞ്ച് ശതമാനവും കുതിപ്പുണ്ടായതോടെ അദാനിയുടെ വിപണി മൂല്യത്തില്‍ നല്ല വര്‍ധവുണ്ടാക്കി. ഇത് അദാനിയെ വീണ്ടും ലോകത്തെ 35ാ കോടീശ്വരന്മാരില് ഒരാളെന്ന പദവിയില്‍ തിരിച്ചെത്താന്‍ സഹായിച്ചു.
അദാനിയുടെ മുഖ്യ ഓഹരിയായ അദാനി എന്റര്‍പ്രൈസസ് ഓഹരി വില 14.9 ശതമാനം വര്‍ധന രേഖപ്പെടുത്തി 177 രൂപ കൂടി 1371 രൂപയില്‍ അവസാനിച്ചു. അദാനി പോര്‍ട്ട് ഓഹരി വില അഞ്ച് ശതമാനം വര്‍ധിച്ച് 28 രൂപ 70 പൈസ കൂടി 590 രൂപയില്‍ അവസാനിച്ചു. അദാനി വില്‍മര്‍ ഓഹരി 4.9 ശതമാനം കുതിച്ച് 17 രൂപയുടെ വര്‍ധനയോടെ 361 രൂപയില്‍ എത്തി. അദാനി ഗ്രീന്‍ എനര്‍ജി ഓഹരിയുടെ വില അഞ്ച് ശതമാനത്തോളം ഉയര്‍ന്ന് 23 രൂപ കൂടി 485 രൂപയില്‍ എത്തി.
അദാനി ഉടമസ്ഥതയിലുള്ള എസിസി സിമന്റ് ഓഹരി വില രണ്ട് ശതമാനം വര്‍ധിച്ച് 35 രൂപ കൂതിച്ച് 1730ല്‍ എത്തി. അംബുജ സിമന്റ് ഓഹരി വിലയില്‍ 3.74 ശതമാനം കുതിപ്പുണ്ടായി.ഈ ഓഹരി 12 രൂപ 35 പൈസ കൂടി 32.24 രൂപയില്‍ ട്രേഡിംഗ് നിര്‍ത്തിയത്. അദാനി ഗ്യാസ്, ട്രാന്സ്മിഷന് ഓഹരികളില്‍ മാത്രമാണ് തണുപ്പന്‍ പ്രതികരണം ഉണ്ടായത്.
മൂലധനം സമാഹരിക്കാന്‍ സിംഗപ്പൂരിലും ഹോങ്കോങ്ങിലും റോഡ് ഷോയ്ക്ക് ഒരുങ്ങുകയാണ് അദാനി എന്ന വാര്‍ത്ത വലിയ ആവേശമാണ് വിപണിയില്‍ ഉണര്‍ത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: