കണ്ണൂർ: ബീഫ് സ്റ്റാളിന്റെ മറവിൽ മയക്കുമരുന്ന് കച്ചവടം നടത്തുകയായിരുന്നയാൾ എക്സൈസിന്റെ പിടിയിൽ. തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജിന്റെ പരിസരത്തു ബീഫ് സ്റ്റാള്‍ നടത്തുന്ന തളിപ്പറമ്പ് സ്വദേശി ഷഫീഖ് അറസ്റ്റിലായത്. ഇയാളുടെ കൈയിൽ നിന്നും 57.7 ഗ്രാം MDMA എക്സൈസ് പിടിച്ചെടുത്തു.
തളിപ്പറമ്പ് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഷിജില്‍ കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് ഇയാളെ പിടികൂടാനായത്. ആര്‍ക്കും സംശയം തോന്നാത്ത രീതിയില്‍ ഇറച്ചിക്കടയുടെ മറവിലാണ് ഇയാള്‍ മയക്കുമരുന്ന് യുവാക്കള്‍ക്ക് എത്തിച്ചു കൊടുത്തിരുന്നത്. എക്സൈസ് ഷാഡോ സംഘത്തിന്റെ ബുദ്ധിപൂര്‍വ്വമായ നീക്കത്തിനൊടുവിലാണ് ഇയാള്‍ വലയിലായത്.
ഷഫീഖ് തളിപ്പറമ്പ് ഭാഗത്ത് മയക്കുമരുന്ന് വിൽക്കുന്ന മൊത്തവ്യാപാരിയാണെന്ന് എക്സൈസ് പറഞ്ഞു. ദിവസങ്ങളായി ഇയാൾ എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. ഷഫീഖിന് മയക്കു മരുന്ന് എത്തിച്ചുകൊടുക്കുന്ന ആളിനെക്കുറിച്ച് അന്വേഷണം തുടരുകയാണ്.
പ്രിവന്റീവ് ഓഫീസര്‍ അഷ്റഫ് മലപ്പട്ടം, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ വിനേഷ് ടി വി, മുഹമ്മദ് ഹാരിസ് കെ, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ രമ്യ പി എന്നിവര്‍ മിന്നൽ പരിശോധനയിൽ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: