Categories: India

കാറല്‍ മാര്‍ക്സിന്റെ ആശയമാണ് സമൂഹത്തില്‍ വിള്ളലുണ്ടാക്കിയതെന്ന് തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവി

കാറല്‍ മാര്‍ക്സിന്‍റെ ആശയമാണ് സമൂഹത്തില്‍ വിള്ളലുണ്ടാക്കിയതെന്ന് തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവി. ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള നിരന്തര സംഘര്‍ഷമാണ് ഒരു സമൂഹം എന്നാണ് മാര്‍ക്സ് പറഞ്ഞത്. ഇവിടെയും എല്ലാവരേയുള്ള സ്നേഹത്തോടെ ഉള്‍ക്കൊള്ളാനുള്ള കാഴ്ചപ്പാടല്ല മാര്‍ക്സിന്‍റെ ചിന്തകളില്‍ കാണുന്നത്. - രവി പറഞ്ഞു..

Published by

ചെന്നൈ: കാറല്‍ മാര്‍ക്സിന്റെ ആശയമാണ് സമൂഹത്തില്‍  വിള്ളലുണ്ടാക്കിയതെന്ന് തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവി.  ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള  നിരന്തര സംഘര്‍ഷമാണ്  ഒരു സമൂഹം എന്നാണ് മാര്‍ക്സ് പറഞ്ഞത്. ഇവിടെയും എല്ലാവരേയുള്ള സ്നേഹത്തോടെ ഉള്‍ക്കൊള്ളാനുള്ള കാഴ്ചപ്പാടല്ല മാര്‍ക്സിന്റെ ചിന്തകളില്‍ കാണുന്നത്. –  രവി  പറഞ്ഞു..

ബ്രിട്ടീഷുകാര്‍ ഇന്ത്യയുടെ സാമൂഹ്യ വ്യവസ്ഥ നശിപ്പിക്കേണ്ടതുണ്ട് എന്നാണ് 1952ല്‍ മാര്‍ക്സ് പറഞ്ഞത്. കാരണം കുരങ്ങന്മാരെയും പശുക്കളെയും ആരാധിക്കുന്ന ഒരു സമൂഹത്തിന് നിലനില്‍ക്കാനുള്ള മിടുക്കില്ലെന്നാണ് മാര‍്ക്സ് ഉദ്ഘോഷിച്ചത്. എന്നാല്‍ പ്രകൃതിയെ ഒരൊറ്റ ലോകമായി കാണുന്ന ഭാരതത്തിന്റെ വീക്ഷണം മാര്‍ക്സിന് മനസ്സിലാവില്ല. – ആര്‍.എന്‍. രവി പറഞ്ഞു.  

പാശ്ചാത്യദൈവശാസ്ത്രം, ഡാര്‍വിന്റെ സിദ്ധാന്തം, കാറല്‍  മാര്‍ക്സിന്റെ തൊഴിലാളി-മുതലാളി വര്‍ഗ്ഗത്തെക്കുറിച്ചുള്ള സിദ്ധാന്തം, റൂസ്സോയുടെ കരാര്‍ സിദ്ധാന്തം എന്നിവയാണ് ഇന്ത്യയെ നശിപ്പിച്ചതെന്നും രവി അഭിപ്രായപ്പെട്ടു.  

ചാള്‍സ്  ഡാര്‍വിന്‍ എന്ന വ്യക്തിയുടെ സിദ്ധാന്തമാണ് മിടുക്കുള്ളവരുടെ അതിജീവനം എന്ന ദര്‍ശനം. ഇത് കാടിന്റെ നിയമമാണ്. അവിടെ മറ്റുവരോടുള്ള സ്നേഹം നിലനിര്‍ക്കുന്നില്ല. എല്ലാവരും ഒരുപോലെ അഭിവൃദ്ധിപ്പെടുന്ന ഒന്നായിരിക്കണം നമ്മുടെ ആദര്‍ശം. പക്ഷെ ഇന്ത്യ ഇന്ന് ആരോഗ്യരംഗത്ത് എല്ലാവര്‍ക്കും ആരോഗ്യംഎന്ന സിദ്ധാന്തമാണ് പിന്തുടരുന്നത്. അല്ലാതെ സര്‍ക്കാരിന്റെ കയ്യിലുള്ള പണം കൂടുതലായിപണക്കാര്‍ക്ക് ചെലവഴിക്കുക എന്ന ഡാര്‍വിന്റെ കാടന്‍ നിയമമല്ല നമ്മള്‍ പിന്തുടരുന്നത് -ആര്‍.എന്‍.രവി പറഞ്ഞു.  

ഈ രാജ്യത്ത് ചിന്തകര്‍ ആരും ഇല്ലാത്തതുപോലെയാണ് അഭ്യസ്തവിദ്യര്‍ പാശ്ചാത്യലോകത്തെ ചിന്തകരും ദാര്‍ശനികരും  പറഞ്ഞതിനെ ഉദ്ധരിക്കുന്നതെന്നും രവി പറഞ്ഞു.  

നമ്മുടെ ബൗദ്ധികമേഖലയെ നിയന്ത്രിക്കുന്നത് പാശ്ചാത്യരാജ്യങ്ങളില്‍ നിന്നുള്ള ചിന്തകരുടെ കോളനിയായി മാറിയ അക്കാദമിക് പണ്ഡിതരാണ്. ഇവിടെ ദീന്‍  ദയാല്‍ ഉപാധ്യായ പോലുള്ള  ഭാരതീയ ചിന്തകരെ മാറ്റി നിര്‍ത്തി കാറല്‍ മാര്‍ക്സിനെയും റൂസ്സോയെയും എബ്രഹാം ലിങ്കനെയും ആരാധിക്കുകയാണ്.-  രവി പറഞ്ഞു.

ദീന്‍ ദയാല്‍ ഉപാധ്യായയുടെ തമിഴ് പരിഭാഷയിലേക്ക് വിവര്‍ത്തനം ചെയ്ത പുസ്തകത്തിന്റെ പ്രകാശനം നിര്‍വ്വഹിക്കുകയായിരുന്നു ആര്‍.എന്‍.രവി. കോളനിവല്‍ക്കരിക്കപ്പെട്ട മനസ്സില്‍ നിന്നും  കപട ബുദ്ധിജീവികളില്‍  നിന്നും ഭാരതത്തിലെ  ബൗദ്ധിക മേഖലയെഅടിയന്തരമായി  മോചിപ്പിക്കേണ്ടിയിരിക്കുന്നു.  കഴിഞ്ഞ ഏഴ് ദശകത്തോളം ഇന്ത്യയെ ഭരിച്ച ഇംഗ്ലീഷ്  വിദ്യാഭ്യാസം നേടിയ ഭാരതത്തിലെ വരേണ്യവര്‍ഗ്ഗത്തെയും അദ്ദേഹം  വിമര്‍ശിച്ചു.ജനസംഘവുമായി ബന്ധമുണ്ടെന്ന ഒറ്റക്കാരണത്താല്‍  ദീന്‍ദയാല്‍ ഉപാധ്യായ പോലുള്ള ചിന്തകരെ ഏറെക്കാലം അമര്‍ത്തിവെച്ചുവെന്നും രവി  പറഞ്ഞു.  

പലപ്പോഴും ജനാധിപത്യത്തെ പ്രോത്സാഹിപ്പിക്കാന്‍ അമേരിക്കന്‍ പ്രസിഡന്‍റ് എബ്രഹാം  ലിങ്കന്റെ ജനങ്ങളുടെ, ജനങ്ങളാല്‍, ജനങ്ങള്‍ക്കുവേണ്ടിയുള്ള എന്ന വാക്കുകള്‍ പലപ്പോഴും നമ്മുടെ നാട്ടിലെ നേതാക്കള്‍ പ്രസംഗിക്കാറുണ്ട്. പക്ഷെ ഇതേ വ്യക്തി സ്ത്രീകളെ വോട്ടു ചെയ്യാന്‍ അനുവദിച്ചിട്ടില്ല. കറുത്തവര്‍ഗ്ഗക്കാരെ മനുഷ്യരായി പരിഗണിച്ചിരുന്നില്ല. എബ്രഹാം ലിങ്കണാണ് അടിമത്വം നിര്‍മ്മാര്‍ജ്ജനം ചെയ്തത്  എന്ന് പറയുന്നു. പക്ഷെ അദ്ദേഹം പ്രസംഗിച്ചത് അടിമത്വത്തെ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്ന അവസാനത്തെ മനുഷ്യന്‍ താനായിരിക്കും എന്നാണ്. – രവി പറഞ്ഞു.  

 സ്വാതന്ത്ര്യം  ലഭിച്ചിട്ടും ഇന്ത്യ ശരിയായ വഴിക്ക് മുന്നേറിയില്ല. പാശ്ചാത്യ ദാര്‍ശനികരുടെ സിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തില്‍ നമ്മള്‍ ഇന്ത്യയെ രൂപപ്പെടുത്താന്‍  ശ്രമിച്ചത് വലിയ തെറ്റായി. ഇവിടെ സ്വാതന്ത്ര്യത്തിന് ശേഷം ജാതിയുടെ എണ്ണം കൂടുകയാണ്.1951ല്‍ സെന്‍സസ് എടുത്തപ്പോള്‍ ഇന്ത്യയിലെ ജാതിയുടെ എണ്ണം ഇരട്ടിയായി. അങ്ങിനെ എല്ലാതരത്തിലും ഇന്ത്യയെ വിഭജിക്കുകയാണ്. 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക