തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ പ്ലസ്ടു വരെയുള്ള എല്ലാ വിദ്യാര്‍ഥികള്‍ക്കും നല്‍കിയിരുന്ന സൗജന്യയാത്രയില്‍ നിയന്ത്രണം. സ്വകാര്യ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യയാത്ര ഇല്ല. ഇനി യാത്രാനിരക്കിന്റെ 35 ശതമാനം മാനേജ്മെന്റ് നല്‍കണം. ഇന്‍കംടാക്സ് നല്കുന്ന രക്ഷിതാക്കളുടെ മക്കള്‍ക്ക് കണ്സെഷന് ഇല്ല. കണ്സെഷന് ലഭിക്കാനുള്ള പ്രായപരിധി 25 വയസായി നിജപ്പെടുത്തി.സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍, സ്പെഷ്യല്‍ സ്കൂളുകള്‍, സ്പെഷ്യലി ഏബിള്‍ഡ് ആയ വിദ്യാര്‍ഥികള്‍ക്ക് തൊഴില്‍ വൈദഗ്ധ്യം നല്കുന്ന കേന്ദ്രങ്ങള്‍ എന്നിവയ്ക്ക് വിദ്യാര്‍ഥി കണ്സഷന് നിലവിലെ രീതി തുടരും.
സെല്‍ഫ് ഫൈനാന്‍സ് കോളജുകളിലെയും സ്വകാര്യ അണ് എയ്ഡഡ് സ്കൂളുകളിലെയും ബിപിഎല്‍ പരിധിയില്‍ വരുന്ന മുഴുവന്‍ കുട്ടികള്‍ക്കും സൗജന്യ നിരക്കില്‍ കണ്സഷന് അനുവദിക്കും. എന്നാല്‍ സെല്‍ഫ് ഫൈനാന്‍സിങ് കോളജുകള്‍, സ്വകാര്യ അണ് എയ്ഡഡ്, റെക്കഗനൈസ്ഡ് സ്കൂളുകള്‍ എന്നിവ യഥാര്‍ത്ഥ ടിക്കറ്റ് നിരക്കിന്റെ 35% തുക വിദ്യാര്‍ഥിയും, 35% തുക മാനേജ്മെന്റും ഒടുക്കണം. യാത്രാ നിരക്കിന്റെ 30% ഡിസ്കൗണ്ടില്‍ കണ്സഷന് കാര്‍ഡ് അനുവദിക്കും. ഇതിനായി നിരക്ക് സംബന്ധിച്ച ചാര്‍ട്ട് പ്രത്യേകമായി നല്‍കും. ചീഫ് ഓഫീസില്‍ നിന്നും അനുമതി ലഭ്യമാകുന്ന മുറയ്ക്കാകും അനുവദിക്കുക. പെന്‍ഷന്‍കാരായ പഠിതാക്കള്‍, പ്രായപരിധി ബാധകമല്ലാത്ത റഗുലര്‍ കോഴ്സ് പഠിക്കുന്നവര്‍ തുടങ്ങിയവര്‍ക്ക് കണ്സഷന് ആനുകൂല്യം നല്‍കേണ്ടതില്ലെന്നും തീരുമാനിച്ചു. വിവിധ സൗജന്യങ്ങളുടെ ഭാഗമായി 2016 മുതല്‍ 2020 വരെ ഉണ്ടായ 966.31 കോടി രൂപയുടെ സാമ്പത്തികബാധ്യത സര്‍ക്കാര്‍ നല്‍കാത്തതിനെ തുടര്‍ന്നാണ് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: