തിരുവനന്തപുരം: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ നിന്ന് താരസംഘടനയായ അമ്മയും മോഹന്‍ലാലും പിന്മാറി. നോണ്‍ പ്ലേയിങ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് പിന്മാറിയ മോഹന്‍ലാല്‍ തന്റെ പേരോ ചിത്രങ്ങളോ സിസിഎല്ലിന് ഉപയോഗിക്കരുതെന്നും നിര്‍ദേശിച്ചു. സിസിഎല്‍ 3യുടെ ആദ്യ ഘട്ടത്തില്‍ ഉപയോഗിച്ച ചിത്രങ്ങള്‍ മോഹന്‍ലാലിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ടീം നീക്കം ചെയ്തിരുന്നു. ആനയെ വച്ച് നടത്തിയിരുന്ന ഉത്സവം കുഴിയാനയെ വച്ച് നടത്തുന്ന പോലെയാണ് ഇപ്പോഴത്തെ സെലിബ്രിറ്റി ലീഗെന്നും അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. അമ്മ ജനറല്‍ സെക്രട്ടറി കൂടിയായ ഇടവേള ബാബുവായിരുന്നു കഴിഞ്ഞ 8 വര്‍ഷം ടീം മാനേജര്‍. നേരത്തെ ടീമിന്റെ നോണ്‍ പ്ലേയിങ് ക്യാപ്റ്റന്‍ ആയിരുന്നു മോഹന്‍ലാല്‍. ടീമിന്റെ നടത്തിപ്പ് താരസംഘടനയായ അമ്മയായിരുന്നു.
ഇപ്പോള്‍ കളിക്കുന്ന ടീമുമായി താരസംഘടനയായ അമ്മയ്ക്ക് ഒരു ബന്ധവുമില്ലെന്നും മത്സരിക്കുന്നത് സ്വന്തം നിലയ്ക്കാണെന്നും ഇടവേള ബാബു അറിയിച്ചു. തമിഴ് ചലച്ചിത്രതാരം രാജ്കുമാര് സേതുപതി, ഭാര്യ ശ്രിപ്രിയ, ഷാജി ജെയ്സന് എന്നിവരാണ് ഇപ്പോള്‍ കേരള സ്ട്രൈക്കേഴ്സിന്റെ ഉടമസ്ഥര്‍. കൊവിഡിനെ തുടര്‍ന്ന് മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഈ വര്‍ഷം സിസിഎല്‍ നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: