ന്യൂദല്‍ഹി: മോദിയുടെ ഭരണത്തിന് കീഴില്‍ തമിഴ്നാടിന് കൂടുതല്‍ പ്രാതിനിധ്യം കൈവരികയാണ്. കേന്ദ്രമന്ത്രിയായി എല്‍. മുരുകന് സ്ഥാനമേറ്റ ശേഷം ഇപ്പോഴിതാ ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗമായ ഖുശ്ബു സുന്ദറിനെ ദേശീയ വനിതാ കമ്മീഷന് അംഗമായി നിയമിച്ചിരിക്കുകയാണ്.
തമിഴ്നാടിനെ അവഗണിക്കുന്നുവെന്ന് പറഞ്ഞ് ബിജെപി സര്‍ക്കാരിനെയും മോദിയെയും നിരന്തരം കടന്നാക്രമിക്കുന്ന ഡിഎംകെ മുഖ്യമന്ത്രി സ്റ്റാലിനുള്ള തിരിച്ചടിയാണ് ഖുശ്ബു സുന്ദറിന്റെ ദേശീയ അംഗീകാരം.
ഇത്രയും വലിയ ഉത്തരവാദിത്വം തന്നെ ഏല്പിച്ച നരേന്ദ്രമോദിജിക്കും സര്‍ക്കാരിനും നന്ദി പറയുന്നുവെന്ന് ഖുശ്ബു പ്രതികരിച്ചു. “താങ്കളുടെ നേതൃത്വത്തില്‍ രാജ്യം വളര്‍ച്ചയുടെ പുരോഗതിയിലാണ്. സ്ത്രീകളുടെ ശാക്തീകരണത്തിനും സംരക്ഷണത്തിനുമായിതാന് ആത്മാര്‍ത്ഥമായ പോരാട്ടം തുടരും”- ഖുശ്ബു ട്വിറ്ററില്‍ കുറിച്ചു. സ്ത്രീകളുടെ പ്രശ്നങ്ങള്‍ക്ക് വേണ്ടി ഖുശ്ബു എപ്പോഴും ശബ്ദമുയര്ത്തുമെന്നുറപ്പുണ്ടെന്ന് രാജ്യസഭാകാര്യനിര്വ്വണ എംപിയും രാജ്യസഭ ഹൗസ് കമ്മിറ്റി അധ്യക്ഷനുമായ ഡോ.രമേഷ് അയച്ച സന്ദേശത്തില്‍ പറയുന്നു.
2022ല്‍ തമിഴ്നാട്ടില്‍ ഡിഎംകെ നേതാവ് സയ്ദായി സാദിഖ് ബിജെപി വനിതനേതാക്കളായ ഗായത്രി രഘുറാമും നമിതയും ഗൗതമിയും ഖുശ്ബുവുമെല്ലാം ഐറ്റം നമ്പറുകളാണെന്ന് പ്രസ്താവിച്ചിരുന്നു. ഇതിനെതിരെ ശക്തമായി ഖുശ്ബു പ്രതികരിച്ചതിനെ തുടര്‍ന്ന് അദ്ദേഹം പ്രസ്താവന പിന്‍വലിച്ചിരുന്നു. സ്ത്രീകളുടെ വിഷയത്തില്‍ ശക്തമായി പ്രതികരിക്കുന്ന ഖുശ്ബു സുന്ദറിന് അര്‍ഹമായ സ്ഥാനലബ്ധിയാണ് ദേശീയ വനിത കമ്മീഷന് അംഗമെന്ന പദവി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: