തിരുവനന്തപുരം: സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറല്‍ ആണ് വിനീത് ശ്രീനിവാസന്റെ ഒരു വിഡിയോ ആണ്. ഗാനമേള കഴിഞ്ഞ് ഓടി രക്ഷപ്പെടുന്ന വിനീതിന്റേതാണ് വീഡിയോ. പരിപാടി കഴിഞ്ഞ് പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന തന്റെ വാഹനത്തിലേക്ക് വളരെ വേഗത്തില്‍ ഓടുകയായിരുന്നു താരം. നിരവധി പേര് താരത്തെ പിന്തുടരുന്നതും വിഡിയോയില്‍ കാണാം. അതിനിടെ പരിപാടി മോശമായതിനാല്‍ വിനീത് ഓടിരക്ഷപ്പെട്ടു എന്ന തരത്തില്‍ വീഡിയോ പ്രചരിക്കപ്പെട്ടു. എന്നാല്‍, വീഡിയോയുടെ സത്യാവസ്ഥ വ്യക്തമാക്കിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് തിരക്കഥാകൃത്ത് സുനീഷ് വാരനാട്.
വാരനാട്ടെ കുംഭഭരണിയുത്സവത്തോടനുബന്ധിച്ചാണ് ഗാനമേള അവതരിപ്പിക്കാന്‍ താരം എത്തിയത്. താരത്തിന്റെ പാട്ടു കേള്‍ക്കാനായി ആയിരക്കണക്കിന് പേരാണ് എത്തിയത്. ഗാനമേള കഴിഞ്ഞ് സെല്‍ഫി എടുക്കാനും,ഫോട്ടോയെടുക്കാനും മറ്റുമായി ആരാധകര്‍ തിങ്ങിനിറഞ്ഞതോടെ സ്റ്റേജിന് പിന്നില്‍ നിന്നും കുറച്ചകലെ പാര്‍ക്ക് ചെയ്തിരുന്ന കാറിലേക്ക് പോലും പോകാനാകാതെ വന്നു. ബലമായി പിടിച്ചുനിര്‍ത്തി സെല്‍ഫിയെടുക്കാന്‍ തുടങ്ങിയതോടെയാണ് വിനീത് കാറിന് അടുത്തേക്ക് ഓടിയത് എന്നാണ് അദ്ദേഹം പറയുന്നത്.
സുനീഷിന്റെ കുറിപ്പ് –
വിനീത് ശ്രീനിവാസന് ഓടി രക്ഷപ്പെട്ടു എന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോയുടെ വാസ്തവം.
വാരനാട്ടെ കുംഭഭരണിയുത്സവത്തോടനുബന്ധിച്ച് വിനീതിന്റെ ഗാനമേളയുണ്ടായിരുന്നു.രണ്ടര മണിക്കൂറോളം ഗംഭീരമായ പരിപാടിയായിരുന്നു വിനീതും,സംഘവും നടത്തിയത്. അഭൂതപൂര്‍വ്വമായ തിരക്കായിരുന്നു. ഗാനമേള കഴിഞ്ഞ് സെല്‍ഫി എടുക്കാനും,ഫോട്ടോയെടുക്കാനും മറ്റുമായി ആരാധകര്‍ തിങ്ങിനിറഞ്ഞതോടെ സ്റ്റേജിന് പിന്നില്‍ നിന്നും കുറച്ചകലെ പാര്‍ക്ക് ചെയ്തിരുന്ന കാറിലേക്ക് പോലും പോകാനാകാതെ വന്നു. ബലമായി പിടിച്ചുനിര്‍ത്തി സെല്‍ഫിയെടുക്കാന്‍ തുടങ്ങിയതോടെയാണ് വിനീത് അവിടെ നിന്നും കാറിലേക്കോടിയത്. ‘പ്രോഗ്രാം മോശമായി;വിനീത് ഓടിരക്ഷപ്പെട്ടു’ എന്ന പേരിലുള്ള ലിങ്കാകര്‍ഷണ ഷെയറുകള്‍ ആ നല്ല കലാകാരനോട് കാണിക്കുന്ന ക്രൂരതയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: