ഹൈറേഞ്ചിന്റെ പശ്ചാത്തലത്തില്‍ ഒരു പ്രതികാരത്തിന്റെ കഥ പറയുകയാണ് ക്രൗര്യം എന്ന ചിത്രം.ഫിസ്ട്രിങ് മീഡിയ, ഹൈഹോപ്‌സ് ഫിലിം ഫാക്ടറി എന്നീ ബാനറില്‍ റിമെംബര്‍ സിനിമാസ് നിര്‍മ്മിക്കുന്ന ഈ ചിത്രം സന്ദീപ് അജിത് കുമാര്‍ സംവിധാനം ചെയ്യുന്നു.വയനാട്, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയായി.
റിട്ടേയേര്‍ഡ് പോലീസുകാരനായ രാംദാസിന്റെ ധസിനോജ് മാക്‌സ്പ ജീവിതത്തിലുണ്ടാവുന്ന ചില ഞെട്ടിപ്പിക്കുന്ന സംഭവങ്ങളാണ് ഈ ചിത്രം പറയുന്നത്.ഹൈറേഞ്ചില്‍ സ്ഥിര താമസക്കാരനായ രാംദാസ് ഇപ്പോള്‍ ,സുഹൃത്തുക്കളുമായി, മദ്യപാനം തുടങ്ങിയ കലാപരിപാടികളുമായി ജീവിതം ആഘോഷിക്കുകയാണ്. ഇതിനിടയില്‍ പ്രതികാരലക്ഷ്യവുമായി ഒരു ചെറുപ്പക്കാരന്‍ ,ഹൈറേഞ്ചില്‍ രാംദാസിനെ തേടി വന്നു.ചെറുപ്പക്കാരന്റെ ലക്ഷ്യം മനസ്സിലാക്കിയ രാംദാസ്, പിന്നെ ചെറുപ്പക്കാരന്റെ യഥാര്‍ത്ഥ മുഖം തേടി അന്വേഷണം തുടങ്ങി. ഞെട്ടിപ്പിക്കുന്ന ചില സംഭവങ്ങളാണ് അപ്പോള്‍ പുറത്തുവന്നത്.
രാംദാസിന്റ മകള്‍ അനുവായി, മാത്തുക്കുട്ടിയുടെ വഴികള്‍ എന്ന ചിത്രത്തിലെ നായികയായി ശ്രദ്ധേയയായ നൈറ നിഹാര്‍ വേഷമിടുന്നു. നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഏയ്ജല്‍ മോഹന്‍ അനുവിന്റെ കാമുകന്‍ റോഷനായി എത്തുന്നു. ചിത്രീകരണം പൂര്‍ത്തിയായ ക്രൗര്യം ഉടന്‍ തീയേറ്ററിലെത്തും.
ഫിസ്ട്രിങ് മീഡിയ, ഹൈഹോപ്‌സ് ഫിലിം ഫാക്ടറി എന്നീ ബാനറില്‍, റിമെംബര്‍ സിനിമാസ് നിര്‍മ്മിക്കുന്ന ക്രൗര്യം സന്ദീപ് അജിത് കുമാര്‍ സംവിധാനം ചെയ്യുന്നു. കഥ, തിരക്കഥ, സംഭാഷണം – പ്രദീപ് പണിക്കര്‍ ,കോ.പ്രൊഡ്യൂസര്‍ – സുരേഷ് ഐശ്യര്യ, ഷംസീര്‍, ഛായാഗ്രഹണം – നഹിയാന്‍, എഡിറ്റര്‍ – ഗ്രേയ്‌സണ്‍, ഗാനരചന, സംഗീതം – അനുകുരിശിങ്കല്‍, പശ്ചാത്തല സംഗീതം – രതീഷ് കൃഷ്ണ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ബൈജു അത്തോളി, പ്രൊജക്റ്റ് ഡിസൈനര്‍ – നിസാം ചില്ലു, കല – വിനീഷ് കണ്ണന്‍, അബി അച്ചൂര്‍, മേക്കപ്പ് – ഷാജി പുല്‍പള്ളി, ശ്യാം ഭാസി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – ഷൈജു ടി വേല്‍, അസോസിയേറ്റ് ഡയറക്ടര്‍ – അനുകുരിശിങ്കല്‍, മെജോ ,അസോസിയേറ്റ് ക്യാമറ – ദേവന്‍ മോഹന്‍, സ്റ്റില്‍ – നിതിന്‍ കെ. ഉദയന്‍, പി.ആര്‍.ഒ- അയ്മനം സാജന്‍
ഏയ്ഞ്ചല്‍ മോഹന്‍, നൈറ നിഹാര്‍, സിനോജ് മാക്‌സ്, ആദിഷാന്‍, ഗാവന്‍ റോയ്, റോഷില്‍ പി രണ്ജിത്ത്, വിജയന്‍ വി നായര്‍, കുട്ട്യേടത്തി വിലാസിനി, നിസാം ചില്ലു, ഇസ്മായില്‍ മഞ്ഞാലി, ശ്രീലക്ഷ്മി ഹരിദാസ്, നിമിഷ ബിജോ, പ്രഭ വിജയമോഹന്‍,സന്തോഷ് മണ്ണൂര്‍ എന്നിവര്‍ അഭിനയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക