തിരുവനന്തപുരം : ഇസ്രായേലില്‍ കൃഷി പഠിക്കാന്‍ പോയ സംഘത്തില്‍ നിന്നും മുങ്ങിയ കര്ഷകന് ബിജു കുര്യനെ കണ്ടെത്തിയതായി കൃഷി മന്ത്രി പ്രസാദ്. ബിജു തിങ്കളാഴ്ച കേരളത്തില്‍ എത്തുമെന്നും മന്ത്രി പറഞ്ഞു. ബിജുവിനെ കേരളത്തില്‍ എത്തിക്കുന്നതിനായി വിസ റദ്ദാക്കുന്നത് ഉള്‍പ്പടെയുള്ള നടപടികളിലേക്ക് സംസ്ഥാന സര്‍ക്കാര്‍ കടക്കാനിരിക്കേയാണ് ഇയാള്‍ നാട്ടിലേക്ക് തിരിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്.
ബിജു തിങ്കളാഴ്ച കേരളത്തില്‍ എത്തുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. അതിനു പിന്നാലെയാണ് സംസ്ഥാന കൃഷി വകുപ്പ് മന്ത്രി ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത് ബിജു ബത്ലഹേമും ജറുസലേമും സന്ദര്‍ശിക്കുന്നതിനായാണ് കേരള സംഘത്തില്‍ നിന്നും മുങ്ങിയതെന്നാണ് വിവരം.
ഞായറാഴ്ച വൈകിട്ടോടെ ടെല്‍ അവീവ് വിമാത്താവളത്തില്‍ നിന്നും കേരളത്തിലേക്ക് യാത്ര തിരിക്കും.
ഓണ്‍ലൈന്‍ വഴി അപേക്ഷ നല്കി ഈ മാസം 12നാണ് ബിജുവും സംഘവും കൃഷി പഠിക്കുന്നതിനായി ഇസ്രയേലിലേക്ക് പോയത്. എന്നാല്‍ നാട്ടിലേക്ക് തിരിച്ചു വരാനുള്ള തയ്യാറെടുപ്പിനിടെ ബിജു മുങ്ങുകയായിരുന്നു. ഇയാള്‍ക്കായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് ഇയാള്‍ ഇസ്രയേലിലുള്ള മലയാളികളുമായും നാട്ടുകാരുമായും ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തുകയും ബിജു മനപ്പൂര്‍വ്വം മുങ്ങിയതാണന്നും മനസ്സിലാക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളെ നാട്ടില്‍ തിരിച്ചുകൊണ്ടുവരുന്നതിനായി വിസ റദ്ദാക്കുന്നത് ഉള്‍പ്പടെയുള്ള മാര്‍ഗം സ്വീകരിക്കാനുള്ള ശ്രമത്തിലായിരുന്നു സംസ്ഥാന സര്‍ക്കാര്‍. ബിജുവിന്റെ വിസ റദ്ദാക്കണമെന്ന് കേരള സര്‍ക്കാര്‍ ഇന്ത്യന്‍ എംബസി വഴി ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: