തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്‍ 2018ല്‍ സ്വപ്നാ സുരേഷുമായി നടത്തിയ ചാറ്റില്‍ കൗ എന്ന വാക്കില്‍ സ്പെല്ലിംഗ് മിസ്റ്റേക്ക്. പശു എന്നര്‍ത്ഥം വരുന്ന കൗ എന്ന ഇംഗ്ലീഷ് വാക്കിന് സ്പെല്ലിംഗ് സിഎ ഡബ്ല്യു (CAW) എന്നാണ് എഴുതിയിരിക്കുന്നത്.
തനിക്കിഷ്ടം അമ്മിഞ്ഞപ്പാല്‍ (അമ്മയുടെ പാല്‍) ആണെന്ന് പറഞ്ഞശേഷം പശുവിന്റെ പാല്‍ എന്നല്ല ഉദ്ദേശിച്ചത് എന്ന അര്‍ത്ഥത്തില്‍ നോട്ട് കൗ എന്നെഴുതിയപ്പോഴാണ് ഈ അക്ഷരപ്പിശക് സംഭവിച്ചത്. ഞാന്‍ ബക്കാര്‍ഡി (ഒരു മദ്യം) ഉള്‍പ്പെടെ എന്തും കുടിക്കും എന്ന സ്വപ്നയുടെ മറുപടിയ്‌ക്കാണ് എനിക്ക് അമ്മിഞ്ഞപ്പാല്‍ ആണ് ഇഷ്ടമെന്ന് രവീന്ദ്രന്‍ പറയുന്നത്. രവീന്ദ്രന്റെ അതിരുകള്‍ വിട്ട ഈ വാചകവും സമൂഹമാധ്യമത്തില്‍ ചൂടന്‍ ചര്‍ച്ചയാണ്.
രവീന്ദ്രന്‍ സ്വപ്നയുമായി സംസാരിക്കുമ്പോള്‍ ഉപയോഗിച്ച ഇംഗ്ലീഷിലെ അക്ഷര പ്പിശകും ഗ്രാമര്‍ തെറ്റുകളും സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാണിപ്പോള്‍.
നിങ്ങള്‍ കുടിക്കുമോ? എന്ന സ്വപ്നയുടെ ചോദ്യത്തിന് ഐ വില്‍ റെഡി എന്ന് ഭാവികാലത്തില്‍ (ഫ്യൂച്ചര്‍ ടെന്‍സ്) ആണ് രവീന്ദ്രന്‍ മറുപടി കൊടുക്കുന്നത്. ഞാന്‍ തയ്യാറാണ് എന്നതിനാണ് ഐ വില്‍ റെഡി എന്ന് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക