കണ്ണൂര്‍: മാതമംഗലം ശ്രീപോര്‍ക്കലി സ്റ്റീല്‍സ് എന്ന സ്ഥാപനത്തില്‍ നിരന്തരമായി നടക്കുന്ന ചുമട്ടു തൊഴിലാളി സംഘര്‍ഷവുമായി ബന്ധപ്പെട്ടുണ്ടായ നഷ്ടത്തിന്റെ പേരില്‍ ഒരു കോടിരൂപ നഷ്ട പരിഹാരം ഈടാക്കിത്തരണമെന്നാവശ്യപ്പെട്ട് ശ്രീപോര്‍ക്കലി ഉടമ ടി. മോഹന്‍ലാല്‍. ഇത് സംബന്ധിച്ച് ചുമട്ടു തൊഴിലാളി ബോര്‍ഡ് ചെയര്‍മാന് കത്ത് നല്‍കി.
തന്റെ സ്ഥാപനത്തില്‍ നിരന്തരം അക്രമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന തൊഴിലാളികളുടെ ലേബര്‍ കാര്‍ഡ് റദ്ദ് ചെയ്യണമെന്നും അദ്ദേഹം ബോര്‍ഡിനോട് ആവശ്യപ്പെട്ടു. തന്റെ ഭാര്യയുടെ പേരിലുള്ള മാതമംഗലത്തെ സ്ഥാപനത്തില്‍ ഹൈക്കോടതി ഉത്തരവുണ്ടായിട്ടും സ്വന്തം തൊഴിലാളികളെ കൊണ്ട് കയറ്റിറക്ക് നടത്താന്‍ അനുവദിക്കാത്ത സാഹചര്യമുണ്ടെന്നും കോടതി ഉത്തരവ് അനുസരിക്കാന്‍ സിഐടിയു ചുമട്ടുതൊഴിലാളികള്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇക്കാര്യത്തില്‍ ചുമട്ടു തൊഴിലാളി ബോര്‍ഡും ഇടപെടണം. കോടതി ഉത്തരവ് ലംഘിച്ച് ഇപ്പോഴും കയറ്റിറക്ക് തടസപ്പെടുത്തുകയാണ്. സിഐടിയു വിഭാഗത്തിലുള്ള ചുമട്ട് തൊഴിലാളികള്‍ സ്ഥാപനത്തെ തകര്‍ക്കാനായി പൗരസമിതി എന്ന പേരില്‍ പ്രദേശത്ത് വ്യാപകമായി പ്രചരണം നടത്തുകയാണ്. നിരന്തരം ഭീഷണിപ്പെടുത്തുകയുമാണെന്നും കണ്ണൂര്‍ പ്രസ്‌ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മോഹന്‍ ലാല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: