തിരുവനന്തപുരം : ലൈഫ് മിഷന് അഴിമതിക്കേസില്‍ എന്‍ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്ത മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറെ കോടതി റിമാന്‍ഡ് ചെയ്തു. ഒമ്പത് ദിവസത്തോളം കസ്റ്റഡിയില്‍ വെച്ചശേഷമാണ് ശിവശങ്കറെ റിമാന്‍ഡ് ചെയ്തത്.
ശിവശങ്കറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കിയെങ്കിലും ഇഡി വീണ്ടും കസ്റ്റഡിയില്‍ വേണമെന്ന ആവശ്യം ഉന്നയിക്കാത്തതിനാല്‍ റിമാന്‍ഡില്‍ വിടുകയായിരുന്നു. ശിവശങ്കര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. കടുത്ത ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നുമാണ് ശിവശങ്കറിന്റെ ഹര്‍ജിയില്‍ പറഞ്ഞിരുന്നത്.
ലൈഫ് മിഷന് അഴിമതിക്ക് പിന്നില്‍ ശിവശങ്കറിന് വ്യക്തമായ പങ്കുണ്ടെന്നും, കോഴയായി കോടികള്‍ കൈപ്പറ്റിയിട്ടുണ്ടെന്നുമുള്ള കേസിലെ മറ്റൊരു പ്രതിയായ സ്വപ്ന സുരേഷ് പുറത്തുവിട്ട തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം ശക്തമാക്കിയത്. തുടര്‍ന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ശിവശങ്കറിന്റെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ വാങ്ങുന്നത്.
അതേസമയം ഒമ്പത് ദിവസത്തോളം ചോദ്യം ചെയ്തെങ്കിലും ശിവശങ്കര്‍ കൃത്യമായ ഉത്തരം നല്‍കിയില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്കുന്ന വിവരം. ലൈഫ് മിഷനില്‍ കോഴപ്പണം കൈപ്പറ്റിയെന്ന് ശിവശങ്കര്‍ ചോദ്യം ചെയ്യലിന്റെ ഒരു ഘട്ടത്തിലും സമ്മതിച്ചിട്ടില്ല. സ്വപ്നയുമായി നടത്തിയ വാട്സ് ആപ്പ് ചാറ്റുകള്‍ വ്യക്തിപരമാണെന്നും ലൈഫ് മിഷനുമായി ബന്ധമില്ലെന്നുമാണ് അന്വേഷണ സംഘത്തിന് മുമ്പാകെ ശിവശങ്കര്‍ മറുപടി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: