കണ്ണൂർ: കൂത്തുപറമ്പില്‍ പ്രകോപനം സൃഷ്ടിക്കാന്‍ ചുവരെഴുത്തുമായി ഡിവൈഎഫ്ഐ. രാഷ്ട്രീയ സ്വയംസേവകസംഘം കൂത്തുപറമ്പ് ഖണ്ഡ് കാര്യാലയമായ പഴശ്ശിവിഹാറിന്റെ തൊട്ടടുത്താണ് പ്രകോപനകരമായ ചുമരെഴുത്ത് ഇന്നലെ രാവിലെ കണ്ടത്.
ആര്‍എസ്എസ് നിരോധിത മേഖല, വര്‍ഗീയത തുലയട്ടെ എന്നീ വാക്യങ്ങളാണ് ചുമരെഴുത്തിലുള്ളത്. സമാധാനന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശത്ത് ഇത്തരത്തിലുള്ള ചുമരെഴുത്തുകളെഴുതി പ്രകോപനമുണ്ടാക്കാന്‍ ശ്രമിക്കുന്ന ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ നേതൃത്വം തള്ളിപ്പറയാന്‍ തയ്യാറാകണമെന്ന് രാഷ്ട്രീയ സ്വയംസേവകസംഘം കൂത്തുപറമ്പ് കാര്യകാരി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
പ്രസ്തുത സംഭവം ചൂണ്ടിക്കാട്ടി കൂത്തുപറമ്പ് പോലീസില്‍ പരാതിയും നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: