വാഷിങ്ടന്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് വിവേക് രാമസ്വാമി. പാലക്കാട് വേരുകളുള്ള യുഎസിലെ പ്രമുഖ സംരംഭകനും സാമൂഹിക പ്രവര്‍ത്തകനുമാണ് വിവേക്. ഫോക്സ് ന്യൂസിനു നല്കിയ അഭിമുഖത്തിലാണ് വിവേകിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം. ബയോഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ റോവന്റ് സയന്‍സ് സ്ഥാപകനും ഒഹിയോ കേന്ദ്രീകരിച്ച പ്രവര്‍ത്തിക്കുന്ന സ്െ്രെടവ് അസറ്റ് മാനേജ്മെന്റ് സഹസ്ഥാപകനുമായ വിവേക് യുഎസിലാണു ജനിച്ചുവളര്‍ന്നത്. 40 വയസിനുള്ളില്‍ തന്നെ അമേരിക്കയിലെ തന്നെ ഏറ്റവും ധനികരായ സംരംഭകരില്‍ ഒരാളായി അദ്ദേഹം മാറി. 600 മില്യണ്‍ ഡോളാറായിരുന്നു 2016ലെ കണക്കനുസരിച്ച് അദ്ദേഹത്തിന്റെ ആസ്തി.
2014 ലാണ് റോവിയന്‍ സയന്‍സ് എന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി വിവേക് രാമസ്വാമി ആരംഭിക്കുന്നത്. തുടര്‍ന്ന് 2020 ല്‍ ചാപ്റ്റര്‍ മെഡികെയറിന്റെ സഹസ്ഥാപകനുമായി വിവേക് രാമസ്വാമി മാറി. എന്നാല്‍ 2021 ല്‍ റോവന്റ് സയന്‍സിന്റെ സി.ഇ.ഒ സ്ഥാനത്ത് നിന്നും അദ്ദേഹം പടിയിറങ്ങി. പിന്നീട് ‘വിവേക് ഇന്ക്: ഇന്‍സൈഡ് കോര്‍പ്പറേറ്റ് അമേരിക്കാസ് സോഷ്യല്‍ ജസ്റ്റിസ് സ്കാം’ എന്ന പുസ്കവും അദ്ദേഹം രചിച്ചു.
പാലക്കാട് വടക്കഞ്ചേരി ബാലവിഹാറില്‍ സി.ആര്.ഗണപതി അയ്യരുടെ മകനായ വി.ജി.രാമസ്വാമിയാണു വിവേകിന്റെ അച്ഛന്. തൃപ്പൂണിത്തുറ സ്വദേശിയാണ് അമ്മ ഗീത രാമസ്വാമി. ഇരുവരും ഒന്നരമാസം മുന്‍പു പാലക്കാട് എത്തിയിരുന്നു. ഇന്ത്യന്‍ വംശജയായ ഡോ.അപൂര്‍വ തിവാരിയാണു വിവേകിന്റെ ഭാര്യ. സഹോദരന് ശങ്കര്‍ രാമസ്വാമിക്കും യുഎസില്‍ ബിസിനസാണ്.
ഇതോടെ അടുത്ത വര്‍ഷം നടക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപബ്ലിക്കന്‍ പാര്‍ട്ടിയില്‍നിന്നുള്ള സ്ഥാനാര്‍ഥികളുടെ എണ്ണം മൂന്നും ഇന്ത്യന്‍ വംശജരുടെ എണ്ണം രണ്ടുമായി. യുഎസ് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, ഇന്ത്യന്‍ അമേരിക്കന്‍ വംശജയും ഐക്യരാഷ്ട്ര സംഘടനയിലെ യുഎസ്സിന്റെ മുന്‍ അംബാസഡറുമായ നിക്കി ഹേലി എന്നിവരാണ് മറ്റു രണ്ടു പേര്.
അമേരിക്കയുടെ നഷ്ടപ്പെട്ട യോഗ്യത തിരികെപിടിക്കണമെന്നും ചൈനയെ ആശ്രയിക്കുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയെ ഒന്നാമതെത്തിക്കാനാണ് ശ്രമിക്കുന്നത്. അതിനായി അമേരിക്ക എന്താണെന്ന് നാം അറിയണം. അമേരിക്കയുടെ ആത്മാവിനെ തിരികെ പിടിക്കാനാണ് താന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
”രാജ്യത്തിന് നഷ്ടപ്പെട്ട മെറിറ്റ് തിരികെ പിടിക്കുകയും രാജ്യം ചൈനയെ ആശ്രയിക്കുന്നത് അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ടഅമേരിക്കയെ ഞാന്‍ ഒന്നാമതെത്തിക്കും. എന്നാല്‍ അതിനായി അമേരിക്ക എന്താണെന്ന് നമ്മള് വീണ്ടും കണ്ടെത്തണം. ചൈനയുടെ ഉയര്‍ച്ചയടക്കമുള്ള ബാഹ്യമായ വെല്ലുവിളികളാണ് രാജ്യം നേരിടുന്നത്. നമ്മുടെ ജീവിതത്തിന്റെ ഓരോ അണുവിലും അമേരിക്കക്ക് അതിന്റെ ആത്മാവ് തിരികെ ലഭിക്കേണ്ടതിന്റെ ആവശ്യകത വലുതാണെന്ന് ഞാന്‍ മനസിലാക്കുന്നു. അമേരിക്കന്‍ ജീവിതത്തിന്റെ ഓരോ ശ്വാസത്തിലും അത് ഓര്‍ത്തുകൊണ്ടേയിരിക്കും’ സ്വാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചുകൊണ്ട് വിവേക് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: