ബംഗളൂരു:സാമ്പത്തിക ട്രാക്ക്, ജി 20 പ്രക്രിയയുടെ കാതല്‍ ആണെന്നും ആഗോള സാമ്പത്തിക വ്യവഹാരത്തിനും നയ ഏകോപനത്തിനും ഇത് ഫലപ്രദമായ വേദിയാണെന്നും കന്ദ്ര വാര്‍ത്ത വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂര്‍. ആഗോള സാമ്പത്തിക വീക്ഷണവും അപകടസാധ്യതകളും, വികസന ധനസഹായവും ആഗോള സാമ്പത്തിക സുരക്ഷാ ശൃംഖലയും ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സാമ്പത്തിക ഘടന, സാമ്പത്തിക ഉള്‍പ്പെടുത്തലും മറ്റ് വിഷയങ്ങളും, അടിസ്ഥാന സൗകര്യ വികസനവും ധനസഹായവും, സുസ്ഥിര ധനസഹായം, ആഗോള ആരോഗ്യ ധനസഹായം, അന്താരാഷ്ട്ര നികുതി എന്നിവയാണ് സാമ്പത്തിക ട്രാക്കിലെ പ്രധാന പ്രവര്‍ത്തന മേഖലകള്‍.ജി 20 ഫിനാന്‍സ് ആന്‍ഡ് സെന്‍ട്രല്‍ ബാങ്ക് ഡെപ്യൂട്ടീസ് യോഗം ഉദ്ഘാടനം ചെയ്ത് മന്ത്രി പറഞ്ഞു.
കേന്ദ്രീകൃതമായ സംഭാഷണങ്ങളിലൂടെയും ചര്‍ച്ചകളിലൂടെയും നിരവധി ആഗോള വെല്ലുവിളികള്‍ക്ക് പ്രായോഗികമായ പരിഹാരങ്ങള്‍ കണ്ടെത്തുന്നതിന് ജി20 യ്ക്ക് കാര്യമായ സംഭാവന നല്കാന് കഴിയുമെന്നും ഇന്ത്യയുടെ അധ്യക്ഷത ഇത് സജീവമായി സുഗമമാക്കാന്‍ ശ്രമിക്കുമെന്നും ഠാക്കൂര്‍ പറഞ്ഞു.
ഈ ലക്ഷ്യം നിറവേറ്റുന്നതിനായി, 2023ലെ ജി20 സാമ്പത്തിക ട്രാക്ക് ചര്‍ച്ചകളില്‍ 21ാം നൂറ്റാണ്ടിലെ ആഗോള വെല്ലുവിളികളെ നേരിടാന്‍ ബഹുമുഖ വികസന ബാങ്കുകളെ (എംഡിബി) ശക്തിപ്പെടുത്തല്‍, ‘നാളത്തെ നഗരങ്ങള്‍ക്ക്’ ധനസഹായം നല്കല്, ഡിജിറ്റല്‍ പൊതു അടിസ്ഥാന സൗകര്യത്തിലൂടെ സാമ്പത്തിക ഉള്‍പ്പെടുത്തലും ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കല്‍, അന്താരാഷ്ട്ര നികുതി അജണ്ടയുടെ മുന്നേറ്റം എന്നിവ ഉള്‍പ്പെടുത്തുമെന്നും ഠാക്കൂര്‍ സൂചിപ്പിച്ചു.
ബഹുമുഖത്വത്തിന്റെ ഊര്‍ജം ഉള്‍ക്കൊള്ളേണ്ടതിന്റെ ആവശ്യകത ഠാക്കൂര്‍ എടുത്തുപറഞ്ഞു. ക്രിയാത്മകവും ഉല്‍പ്പാദനപരവുമായ ഈ ചര്‍ച്ചകളിലൂടെ നമുക്ക് കൂട്ടായി മികച്ച ഫലങ്ങള്‍ കൈവരിക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യയുടെ ജി20 അധ്യക്ഷതയ്ക്ക് കീഴില്‍ ധനമന്ത്രിമാരുടെയും സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍മാരുടെയും ആദ്യ ജി20 യോഗം ഫെബ്രുവരി 24 മുതല്‍ 25 വരെ ബംഗളൂരുവില്‍ നടക്കും. ഇതിന് മുന്നോടിയായി ആണ് അജയ് സേത്തും ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍, ഡോ. മൈക്കല്‍ ഡി പത്രയും സഹഅധ്യക്ഷരാകുന്ന ഫിനാന്‍സ് ആന്‍ഡ് സെന്‍ട്രല്‍ ബാങ്ക് ഡെപ്യൂട്ടീസ് യോഗം നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: