തിരുവനന്തപുരം:സുബിയുടെ കരള്‍മാറ്റ ശസ്ത്രക്രിയ നടക്കാതെ പോയത് കരള്‍ദാനത്തിന് പിന്നിലെ നിയമത്തിന്റെ നൂലാമാലകളെന്ന് നടന് സുരേഷ് ഗോപി. കാരുണ്യത്താല്‍ ആരെങ്കിലും കരള്‍ ദാനം ചെയ്താല്‍ പോലും അത് സ്വീകരിക്കാന്‍ തടസ്സങ്ങള്‍ ഏറെയാണെന്നും സുരേഷ് ഗോപി പറഞ്ഞു
സുബി സുരേഷിന്റെ കരള്‍ രോഗത്തെക്കുറിച്ച് അധികം ആര്‍ക്കും അറിവുണ്ടായിരുന്നില്ല. കഴിഞ്ഞ പത്ത് ദിവസത്തോളമായി സുരേഷ് ഗോപി സുബിക്ക് കരള്‍ മാറ്റിവെയ്ക്കാനുള്ള സഹായവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഇതുമായി ബന്ധപ്പെട്ട എല്ലാ പേപ്പറുകളും തയ്യാറാക്കാനും മറ്റും ജില്ലാ കളക്ടര്‍ മുതല്‍ വില്ലേജ് ഓഫീസര്‍ വരെ ഒരുങ്ങി നില്‍ക്കുകയായിരുന്നു. അവയവക്കച്ചവടം നടക്കുന്നതിനാല്‍ പലര്‍ക്കും സംശയമാണ്. അതിനാല്‍ ദയ, കാരുണ്യം എന്നിവ മൂലം ആരെങ്കിലും കരള്‍ ദാനം ചെയ്യാന്‍ തയ്യാറായാല്‍ പോലും സ്വീകരിക്കാന്‍ തടസ്സം ഉണ്ടാകുന്ന ഒട്ടേറെ നൂലാമാലകള്‍ സൃഷ്ടിച്ചതിന്റെ ഭാഗമായുള്ള ദുരിതമാണ് സുബിയുടെ ജീവന് നഷ്ടപ്പെട്ടതിലൂടെ കുടുംബം അനുഭവിക്കാന്‍ പോകുന്നത്. – സുരേഷ് ഗോപി പറഞ്ഞു.
വീട്ടില്‍ നിന്നുള്ളവര്‍ കരള്‍ നല്കിയാല് കാര്യങ്ങള്‍ എളുപ്പമായിരുന്നു. അല്ലാതെ ഒരു ഡോണര്‍ സ്നേഹത്തോടെ കരള്‍ നല്കാന് തയ്യാറായി വന്നാല്‍ നിയമത്തിന്റെ നൂലാമലകള്‍ ഇല്ലായിരുന്നെങ്കില്‍ കാര്യങ്ങള്‍ കുറെക്കൂടി എളുപ്പമായേനെ. – സുരേഷ് ഗോപി പറഞ്ഞു
പേപ്പറുകള്‍ എല്ലാം ഒപ്പിടാന്‍ ഹൈബിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. അതുകൊണ്ട് പാര്‍ലമെന്റ് കഴിഞ്ഞ ഉടന്‍ ഹൈബി കൊച്ചിയില്‍ എത്തി. കൃത്യമായ സമയത്ത് ഡോണറെ കിട്ടിയിരുന്നെങ്കില്‍ ജീവന് രക്ഷിക്കാമായിരുന്നു. -സുരേഷ് ഗോപി പറഞ്ഞു.
നമുക്ക് സന്തോഷം പകരുന്ന കോമഡി പരിപാടിയിലെ നിര്‍ണ്ണായക കണ്ണിയായിരുന്നു സുബി. ആരെയും ദ്രോഹിക്കാത്ത വ്യക്തിയായിരുന്നു സുബി. കഷ്ടമെന്ന് പറയാവുന്ന നഷ്ടമായിരുന്നു സുബിയുടെ മരണം. സുരേഷ് ഗോപി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: