മലപ്പുറം: കോട്ടയ്ക്കല്‍ ശിവക്ഷേത്ര പരിസരത്തെ ആര്‍എസ് എസ് ശാഖ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു എന്നത് വ്യാജപ്രചാരണമാണെന്ന് ആര്‍എസ്എസ് ഖണ്ഡ് സംഘചാലക് കെ. മുരളീധരന്.
ഡിവൈ എഫ് ഐ പ്രവര്‍ത്തകര്‍ ശാഖയ്ക്കെതിരെ പ്രതിഷേധിച്ചപ്പോള്‍ ശാഖയിലെ പ്രവര്‍ത്തകരുടെ എണ്ണം 22ല്‍ നിന്നും 202 ആയി മാറി. ഡിവൈ എഫ് ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചപ്പോള്‍ ശാഖ നിര്‍ത്തി എന്നത് വ്യാജപ്രചാരണമാണെന്നും മുരളീധരന് പറഞ്ഞു.
തിരൂര്‍ ആര്‍ഡിഒ കോട്ടയ്ക്കല്‍ വെങ്കിട്ടതേവര്‍ ക്ഷേത്ര പരിസരത്ത് സെക്ഷന്‍ 144 പ്രകാരം അനിശ്ചിതകാല നിരോധനാജ്ഞ പ്രഖ്യാപിച്ച് ക്ഷേത്ര മാനേജര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് ക്ഷേത്ര മാനേജരുടെ കൂടി അഭ്യര്‍ത്ഥന പ്രകാരം ശാഖയുടെ പ്രവര്‍ത്തനം മറ്റൊരു സ്ഥലത്തേക്ക് മാറ്റി. ശാഖാപ്രവര്ത്തനത്തെ ഇതൊന്നും ബാധിച്ചിട്ടില്ല നിരോധനാജ്ഞയെ നിയമപരമായി ആര്‍എസ്എസ് നേരിടും.- മുരളീധരന് പറഞ്ഞു.
മതസ്പര്‍ധ വളര്‍ത്തുന്നു എന്നാരോപിച്ചാണ് ഡിവൈഎഫ് ഐ പ്രവര്‍ത്തകര്‍ പ്രകോപനം സൃഷ്ടിച്ചത്. എന്നാല്‍ ആര്‍എസ് എസ് പ്രവര്‍ത്തകര്‍ സംയമനം പാലിച്ച് മടങ്ങുകയായിരുന്നു. അന്ന് 22 പേരുടെ ശാഖയായിരുന്നെങ്കില്‍ പിറ്റേ ദിവസം ശാഖയില്‍ 202 പേര് എത്തി കോട്ടയ്ക്കല്‍ കോവിലകം ട്രസ്റ്റിന്റെ അനുമതിയോടെ 1965ലാണ് ക്ഷേത്രപരിസരത്ത് ശാഖയുടെ പ്രവര്‍ത്തനം ആരംഭിച്ചത്. ഈ ശാഖ നിര്‍ത്താനാണ് ഡിവൈഎഫ് ഐ- സിപിഎം പ്രവര്‍ത്തകര്‍ പ്രകടനവുമായി എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: