മുംബൈ : പ്രശസ്ത മോഹിനിയാട്ടം, കഥകളി നര്‍ത്തകിയും കോറിയോഗ്രാഫറുമായ പത്മഭൂഷണ്‍ ഡോ. കനക് റെലെ (85) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് മരണം. മോഹിനിയാട്ടത്തെ പുനരുജ്ജീവിപ്പിക്കുന്നതിനും ജനകീയമാക്കുന്നതിനും കനക് റെലെ സ്തുത്യര്‍ഹമായി പങ്ക് വഹിച്ചിട്ടുണ്ട്.
1937-ല്‍ ഗുജറാത്തില്‍ ജനിച്ച കനക് റെലെ തന്റെ ബാല്യകാലം ചെലവഴിച്ചത് കൊല്‍ക്കത്തയിലെ ശാന്തിനികേതനിലായിരുന്നു. അവിടെ വെച്ചാണ് കേരളീയ കലകളായ കഥകളിയും മോഹിനിയാട്ടവും അവര്‍ പരിശീലിച്ചു തുടങ്ങുന്നത്. ഏഴാം വയസ്സില്‍ ഗുരു കരുണാകരപ്പണിക്കരുടെ കീഴിലാണ് റെലെ കഥകളി അഭ്യസിച്ചത്. കലാമണ്ഡലം രാജലക്ഷ്മിയുടെ കീഴില്‍ മോഹിനിയാട്ടം പരിശീലിച്ചു. സംഗീത നാടക അക്കാദമിയുടെ ഗ്രാന്റോടെയായിരുന്നു പഠനം. മോഹിനിയാട്ടത്തിലെ ആദ്യഗുരുക്കന്മാരായ കുഞ്ചുക്കുട്ടിയമ്മ, ചിന്നമ്മുവമ്മ, കല്യാണിക്കുട്ടിയമ്മ എന്നിവരുടെ ശൈലികള്‍ പഠിക്കുകയും രേഖപ്പെടുത്തുകയും ചെയ്തശേഷം തികച്ചും സ്വതന്ത്രമായ ശൈലിയില്‍ കനക് റെലെ സ്‌കൂള്‍ ഓഫ് മോഹിനിയാട്ടം എന്ന പേരില്‍ മുംബെയില്‍ നൃത്തവിദ്യാലയം ആരംഭിക്ുകയായിരുന്നു.
മുംബെയിലെ ഗവ. ലോ കോളേജില്‍ നിന്നും നിയമബിരുദവും മാഞ്ചസ്റ്റര്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് നാഷണല്‍ ലോയില്‍ പിജി ഡിപ്ലോമയും റെലേ നേടിയിട്ടുണ്ട്. ഇത് കൂടാതെ മുംബെ യൂണിവേഴ്സിറ്റിയില്‍ നിന്നും മോഹിനിയാട്ടത്തില്‍ ഡോക്ടറേറ്റും നേടിയിട്ടുണ്ട്.
പത്മഭൂഷണിന്പുറമേ ഗുജറാത്ത് സര്‍ക്കാറിന്റെ ഗൗരവ് പുരസ്‌കാര്‍, കലാവിപഞ്ചി പുരസ്‌കാരം, മധ്യപ്രദേശ് സര്‍ക്കാറിന്റെ കാളിദാസസമ്മാനം, സംഗീതനാടക അക്കാദമി അവാര്‍ഡ്, പത്മശ്രീ, എം.എസ് സുബ്ബലക്ഷ്മി അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹയായിട്ടുണ്ട്. മോഹിനിയാട്ടം; ദ ലിറിക്കല്‍ ഡാന്‍സ്, ഭാവനിരൂപണ, എ ഹാന്‍ഡ്ബുക്ക് ഓഫ് ഇന്ത്യന്‍ ഡാന്‍സ് ടെര്‍മിനോളജി എന്നീ ഗ്രന്ഥങ്ങള്‍ രചിച്ചു.യതീന്ദ്ര റെലെ ആണ് ഭര്‍ത്താവ്. രാഹുല്‍ ആണ് മകന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: