കൊച്ചി : കലൂര്‍- എളമക്കര റോഡില്‍ കാല്‍നടയാത്രക്കാരില്‍ അപകട ഭീതിയുണര്‍ത്തി ഭിത്തികളും മരങ്ങളും. എളമക്കര എസ്ബിഐ ബാങ്കിന് സമീപത്തായുള്ള ഭിത്തികളും മരങ്ങളുമാണ് കാല് നട യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഒരുപോലെ അപകടം വരുത്തിവെയ്ക്കുന്ന വിധത്തില്‍ നിലകൊള്ളുന്നത്.
സമീപത്തായി നിരവധി വലിയ കെട്ടിടങ്ങള്‍ ഉണ്ടെങ്കിലും ഈ ഭിത്തികള്‍ കാലപ്പഴക്കം ചെന്ന നിലയിലാണ് സ്ഥിതി ചെയ്യുന്നത്. വളവിന് അടുത്തായതിനാല്‍ ഇടുങ്ങിയ എളമക്കര റോഡിലൂടെയുള്ള കാല്‍നടയാത്രയും ദുഷ്കരമാണ്. അതിനാല്‍ ഭിത്തിയും അതിന് സമീപത്തായി നിലകൊള്ളുന്ന മരവും മുറിച്ചു മാറ്റണമെന്നും ആവശ്യവും ശക്തമാകുന്നുണ്ട്. അധികൃതര്‍ ഇക്കാര്യത്തില്‍ ഇടപെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: