പാലക്കാട്: ദിനംപ്രതി നൂറുക്കണക്കിന് രോഗികളും ആയിരക്കണക്കിന് കൂട്ടിയിരിപ്പുകാരുമെത്തുന്ന ജില്ലാ ആശുപത്രിയുടെ ശോചനീയവസ്ഥ ദയനീയമാണ്. ജില്ലാ ആശുപത്രിയില്‍ മതിയായ ഭക്ഷണശാലകളില്ലാത്തത് ഇവിടെയെത്തുന്നവരെ ദുരിതത്തിലാക്കുന്നു. റോഡിനിരുവശത്തുമാണ് ജില്ലാ ആശുപത്രിയും ജില്ലാ വനിതാ – ശിശു ആശുപത്രിയുമുള്ളതെന്നിരിക്കെ ഇവിടെയെത്തുന്ന രോഗികള്‍ക്ക് ഭക്ഷണത്തിനായി അലയേണ്ട അവസ്ഥയാണ്.
കാന്റീന് ഇല്ലാതായതോടെ രോഗികളും കൂട്ടിരിപ്പുകാരായെത്തുന്നവരുമെല്ലാം ഭക്ഷണം വാങ്ങാന്‍ ആശുപത്രിക്കു സമീപത്തെ ഹോട്ടലുകളെ ആശ്രയിക്കുകയാണ്. ജില്ലാ ആശുപത്രിയിലും വനിതാ ശിശു ആശുപത്രിയിലും രണ്ടു സന്നദ്ധസംഘടനകളുടെ നേതൃത്വത്തില്‍ ദിവസവും ഭക്ഷണ വിതരണം നടത്തുന്നുണ്ടെങ്കിലും ഇത് പലപ്പോഴും അപര്യാപ്തമാണ്. ജില്ലാ ആശുപത്രിക്കുമുന്നിലും സമീപത്തെ സഹകരണ ആശുപത്രിക്കകത്തെ കാന്റീനുമാണ് ഇവിടെയെത്തുന്നവര്‍ക്കുള്ള ഏക ആശ്രയം.
വനിതാ ആശുപത്രി റോഡിലെ ചായക്കടകള്‍ കൂടി അടപ്പിച്ചതോടെ ദുരിതമേറെയാണ്. മാത്രമല്ല പഞ്ചായത്താഫീസുകള്‍ക്കു കീഴില്‍ ജനകീയ അടുക്കളകള്‍ ആരംഭിച്ചിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ദിനംപ്രതി നൂറുക്കണക്കിനാളുകളെത്തുന്ന സര്‍ക്കാര്‍ ആശുപത്രിക്കു സമീപം ജനകീയ അടുക്കളകള്‍ വേണമെന്നാവശ്യവും ശക്തമാണ്. ആശുപത്രി കോമ്പൗണ്ടില്‍ നവീകരണ പ്രവൃത്തികള്‍ ആരംഭിച്ചിട്ടേയുള്ളൂവെന്നതിനാല്‍ പൂര്‍ത്തിയാക്കാന്‍ മാസങ്ങള്‍ വേണമെന്നിരിക്കെ അതുവരെയും സമാനസ്ഥിതി തുടരും.
രണ്ട് ആശുപത്രികളിലുള്ളവരുടെ ഭക്ഷണ പ്രശ്നത്തിന് കുടുംബശ്രീയുടെയൊ സര്‍ക്കാര്‍ ന്യായ വില ഭക്ഷണശാല സംവിധാനങ്ങളോ അടിയന്തരമായി തുടങ്ങണമെന്നാണ് ജനവീകയാവശ്യം. രാപകലന്യേ തിരക്കേറെയുള്ള ജില്ലാ ആശുപത്രിക്കു മുന്നില്‍ ഭക്ഷണം വാങ്ങാനായി റോഡ് മുറിച്ചു കടക്കാനും ഏറെ നേരം കാത്തുനില്‍ക്കേണ്ട സ്ഥിതിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: