തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് മാധ്യമപ്രവര്‍ത്തകന്‍ വിനു വി.ജോണിന് ചോദ്യം ചെയ്യലിന് കേരള പോലീസിന്റെ നോട്ടീസ്. സിപിഎം നേതാവും രാജ്യസഭ എംപിയുമായ എളമരം കരീം നല്‍കിയ പരാതിയിലാണ് നടപടി. തിരുവനന്തപുരം കണ്‍റ്റോണ്‍മെന്റ് പൊലീസാണ് വിനു വി. ജോണിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഈ കേസില്‍ ഫെബ്രുവരി 23ന് പതിനൊന്ന് മണിക്ക് കണ്‍ന്റോണ്‍മെന്റ് പൊലീസ് സ്‌റ്റേഷനില്‍ ഹാജരാകാനാണ് ആവശ്യം. സിആര്‍പിസിയിലെ 41 എ പ്രകാരമാണ് നോട്ടീസ്. മേലില്‍ സമാന കുറ്റം ചെയ്യരുതെന്നും തെളിവുകള്‍ ഇല്ലാതാക്കരുതെന്നുമുള്ള നിര്‍ദ്ദേശങ്ങളും ഈ നോട്ടീസിന്റെ ഭാഗമായി അന്വേഷണ ഉദ്യോഗസ്ഥന്‍ നല്‍കുന്നുണ്ട്. ചോദ്യം ചെയ്യേണ്ട മതിയായ കാരണം അന്വേഷണത്തില്‍ കണ്ടെത്തിയെന്നും പറയുന്നു. ട്വിറ്ററിലൂടെ വിനു വി. ജോണും പോലീസ് നോട്ടീസ് പങ്കുവച്ചിട്ടുണ്ട്.
2022 മാര്‍ച്ച് 28നാണ് സംഭവം നടന്നതെങ്കിലും പരാതി അടുത്ത മാസം 28ന് പത്തരയ്‌ക്കാണ് കിട്ടിയതെന്നും എഫ്‌ഐആറില്‍ വ്യക്തമാമാണ്. അന്ന് പതിനൊന്ന് ആറിന് തന്നെ കേസെടുത്തു. ഏളമരത്തെ ടി വി ചാനല്‍ പ്രോഗ്രാം വഴി ഭീഷണിപ്പെടുത്തണമെന്നും മറ്റുള്ളവരാല്‍ ആക്രമിക്കപ്പെണമെന്നും മനപ്പൂര്‍വ്വം അപമാനിച്ച് സമാധാന ലംഘനം നടത്തണമെന്ന ഉദ്ദേശത്തോടെ വിനു വി ജോണ്‍ പ്രവര്‍ത്തിച്ചുവെന്നാണ് ആരോപണം. എളമരം കരിം പോകുന്ന വണ്ടി ഒന്ന് അടിച്ചു പൊട്ടിക്കണമായിരുന്നു, എന്നിട്ട് അതിലുള്ള ആളുകളെ എളമരം കരീംം കുടുംബ സമേതമാണെങ്കില്‍ അവരെയൊക്കെ ഒന്ന് ഇറക്കി വിടണമായിരുന്നു. എളമരം കരീമിനെ യാസറിനെ പോലെ മുഖത്തടിച്ച് മൂക്കില്‍ നിന്നും ചോര വരുത്തണമായിരുന്നു എന്ന പ്രസ്താവന നടത്തിയെന്നാണ് എഫ് ഐ ആറിലെ ആരോപണം.
ഐപിസിയിലെ 107, 118, 504, 506 എന്നിവയാണ് വകുപ്പുകള്‍. കെപി ആക്ടിലെ 120 ഒയും. ഈ കേസില്‍ മതിയായ പരിശോധന നടത്തിയെന്നും ചോദ്യം ചെയ്യാനുള്ള സാഹചര്യമുണ്ടെന്നും വിനു വി ജോണിന് നല്‍കിയ നോട്ടീസില്‍ പറയുന്നു. അതേസമയം, ബിബിസിയില്‍ കൃത്യമായ തെളിവുകളോടെ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയപ്പോള്‍ മാധ്യമസ്വാതന്ത്ര്യത്തിനായി മുഖ്യമന്ത്രി പിണറായി രംഗത്തുവന്നിരുന്നു. അതേ പിണറായി ഭരിക്കുന്ന ആഭ്യന്തരവകുപ്പാണ് വിനു വി. ജോണിനെ കുടുക്കനായി ചര്‍ച്ചയ്‌ക്കിടെ ഉയര്‍ന്ന ഒരു പരാമര്‍ശത്തിന്റെ പേരില്‍ പോലീസിനെ കൊണ്ട് കേസെടുപ്പിച്ചതും ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: