മിലാന്: യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ആദ്യ പാദ പ്രീ ക്വാര്‍ട്ടറില്‍ വിജയം പ്രതീക്ഷിച്ച് ഹോം മത്സരത്തില്‍ ഇന്റര്‍ മിലാനും എവേ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയും ഇറങ്ങുന്നു. സാന്‍ സിരോയില്‍ നടക്കുന്ന മത്സരത്തില്‍ ഇന്ററിന് എതിരാളികള്‍ പോര്‍ച്ചുഗീസ് ക്ലബ് എഫ്സി പോര്‍ട്ടോയാണ്. ഇന്ന് സ്വന്തം തട്ടകത്തില്‍ പോര്‍ട്ടോയെ മികച്ച മാര്‍ജിനില്‍ കീഴടക്കി രണ്ടാം പാദത്തില്‍ മുന്‍തൂക്കം നേടുക എന്ന ലക്ഷ്യത്തോടെയാണ് ഇന്റര്‍ മിലാന് കളിക്കാനിറങ്ങുക.
ആര്‍ബി ലീപ്സിഗിനെതിരായ എവേ പോരാട്ടത്തില്‍ വിജയം ലക്ഷ്യമിട്ടാണ് പെപ്പ് ഗ്വാര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റി ഇറങ്ങുന്നത്. താരനിരകൊണ്ട് ലീപ്സിഗിനേക്കാള് ശക്തമാണ് സിറ്റി. എര്‍ലിങ് ഹാലന്‍ഡും ഗ്രീലിഷും മഹ്രെസും ഡി ബ്രൂയനും റോഡ്രിയുമടങ്ങുന്ന മാഞ്ചസ്റ്റര്‍ സിറ്റി നി
രയെ പിടിച്ചുകെട്ടുന്നതില്‍ ലീപ്സിഗ് താരങ്ങള്‍ എത്രത്തോളം വിജയിക്കുമെന്നതിനെ ആശ്രയിച്ചിരിക്കും മത്സരഫലം. എന്നാല്‍ സ്വന്തം മൈതാനത്താണ് കളി നടക്കുന്നതെന്ന തിന്റെ മുന്‍തൂക്കം ലീപ്സിഗിനുണ്ട്. ആന്‍ഡ്രെ സില്‍വ, വെര്‍നര്‍, ഫോര്‍സ്ബര്‍ഗ് തുടങ്ങിയവരാണ് ലീപ്സിഗിന്റെ പ്രതീക്ഷകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: