Categories: India

ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് തിരിച്ചടി; ഉറ്റ അനുയായി ഉപേന്ദ്ര കുശ് വാഹാ ജെഡിയു വിട്ടു; “നിതീഷ് കുമാര്‍ തന്റെ രാഷ്ടീയ തലസ്ഥാനം പണയം വെച്ചു “

ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിച്ച് ലാലു പ്രസാദ് യാദവിന്‍റെ ആര്‍ജെഡിയുമായി ചേര്‍ന്ന് ഭരിയ്ക്കാന്‍ തുടങ്ങിയ നാള്‍ മുതല്‍ നിതീഷ് കുമാറിനെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയായിരുന്ന ഉപേന്ദ്ര കുശ് വാഹാ ജെ‍ഡിയു വിട്ടു. അദ്ദേഹം പുതിയ പാര്‍ട്ടിയും രൂപീകരിച്ചു.

Published by

പട്ന:  ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് വലിയ തിരിച്ചടി നല്‍കി ഉറ്റ അനുയായി  ഉപേന്ദ്ര കുശ് വാഹാ ജെ‍ഡിയു വിട്ടു. അദ്ദേഹം പുതിയ പാര്‍ട്ടിയും രൂപീകരിച്ചു.  

ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിച്ച് ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡിയുമായി  ചേര്‍ന്ന് ഭരിയ്‌ക്കാന്‍ തുടങ്ങിയ നാള്‍ മുതല്‍ നിതീഷ് കുമാറിനെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയായിരുന്നു ഉപേന്ദ്ര കുശ് വാഹാ. നിതീഷ് കുമാര്‍ ലാലു പ്രസാദ് യാദവിനും മകന്‍ തേജസ്വി യാദവിനും മുന്നില്‍ അടിമയായി മാറുന്നതിനെ ഉപേന്ദ്ര കുശ് വാഹാ ശക്തമായി വിമര്‍ശിച്ചിരുന്നു.  

ഉപേന്ദ്ര കുശ് വാഹാ പുതിയ ഒരു പാര്‍ട്ടിയും രൂപീകരിച്ചു. പേര് രാഷ്‌ട്രീയ  ലോക് ജനതാ ദള്‍. “ചുരുക്കം ചിലരൊഴികെ എല്ലാവരും ജെഡിയുവില്‍ ആശങ്ക പ്രകടിപ്പിക്കുന്നവരാണ്. തെരഞ്ഞെടുക്കപ്പെട്ട സഹപ്രവര്‍ത്തകരുമായി  ചേര്‍ന്ന്  യോഗം നടത്തിയ ശേഷമാണ് തീരുമാനം എടുത്തത്. നിതീഷ് കുമാര്‍ തുടക്കത്തില്‍ നല്ല കാര്യങ്ങള്‍ ചെയ്തു. പക്ഷെ അവസാനം അദ്ദേഹം നടക്കാന്‍ തുടങ്ങിയ  വഴി അദ്ദേഹത്തിനും ബീഹാറിനും മോശമായി.” – ഉപേന്ദ്ര കുശ് വാഹാ വിമര്‍ശിച്ചു.  

നിതീഷ് കുമാര്‍ സ്വന്തം തീരുമാനപ്രകാരമല്ല പ്രവര്‍ത്തിക്കുന്നത്. പകരം അദ്ദേഹത്തിന് ചുറ്റുമുള്ള ആളുകള്‍ പറയുന്നത് കേട്ട് പ്രവര്‍ത്തിക്കുകയാണ്. അദ്ദേഹം  സ്വന്തം പാര്‍ട്ടിയില്‍ ഒരു പിന്‍ഗാമിയെ സൃഷ്ടിക്കാന്‍ ശ്രമിച്ചില്ല. അതിന് ശ്രമിച്ചിരുന്നെങ്കില്‍ പുറത്ത് അങ്ങിനെ ഒരാളെ അന്വേഷിക്കേണ്ടി വരില്ലായിരുന്നു.  ഭാവി നേതാവായി ലാലു പ്രസാദ് യാദവിന്റെ മകന്‍ തേജസ്വി യാദവിനെ പ്രഖ്യാപിച്ചതിലുള്ള അസ്വസ്ഥതെ പ്രകടിപ്പിച്ചുകൊണ്ട്  ഉപന്ദ്ര കുശ് വാഹാ പറഞ്ഞു.  

“നിതീഷ് കുമാര്‍ തന്റെ രാഷ്ടീയ തലസ്ഥാനം പണയം വെച്ചു “-  ഭാവി നേതാവെന്ന നിലയില്‍ ഉപമുഖ്യമന്ത്രിയായി തേജസ്വി യാദവിനെ പ്രഖ്യാപിച്ചതിലുള്ള അമര്‍ഷം പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട് ഉപേന്ദ്ര കുശ്  വാഹാ പറഞ്ഞു.  

ബിജെപിയുമായി സഖ്യമുണ്ടാക്കുമോ എന്ന ചോദ്യത്തിന് താന്‍ ജ്യേഷ്ഠ സഹോദരനായ നിതീഷ് കുമാറില്‍ നിന്നും ചില പാഠങ്ങള്‍ പഠിച്ചു. അദ്ദേഹം പണ്ട് ആര്‍ജെഡിയുമായി  അഭിപ്രായഭിന്നതയുണ്ടായപ്പോള്‍ രാജിവെച്ച ശേഷം മണിക്കൂറുകള്‍ക്കകം ബിജെപിയുമായി സഖ്യമുണ്ടാക്കി പുതിയ സര്‍ക്കാര്‍ രൂപീകരിച്ചു.  

കഴിഞ്ഞ മാസം ഭാവി നേതാവ് തേജസ്വി യാദവ് ആയിരിക്കുമെന്നും 2025ല്‍ ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഹാഘട്ബന്ധനെ തേജസ്വി യാദവ് നയിക്കുമെന്നും നിതീഷ് കുമാര്‍ പ്രഖ്യാപിച്ചിരുന്നു. 

ജെഡിയു എംഎല്‍എയായിരുന്ന ഉപേന്ദ്ര  കുശ് വാഹ പിന്നീട് ജെഡിയു-ബിജെപി സഖ്യത്തെ തുടര്‍ന്ന് കേന്ദ്ര മാനവശേഷി വികസന  മന്ത്രിയായിരുന്നു. ജെഡിയുവിനെ പ്രതിനിധീകരിച്ച് ബീഹാറില്‍  നിന്നുള്ള മുന്‍ ലോക് സഭാ എംപിയുമായിരുന്നിട്ടുണ്ട്. രാജ്യസഭാ എംപിയും ആയിരുന്നു. നിതീഷ് കുമാറിന്റെ അടുത്ത അനുയായികളില്‍ ഒരാളായിരുന്നു. എന്നാല്‍ നിതീഷ് കുമാര്‍ ലാലുപ്രസാദ്, തേജസ്വി യാദവ് സംഘവുമായി അടുത്തതോടെ നിതീഷുമായി പിണങ്ങി.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക