Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തോട്ടം മേഖലയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗരേഖയൊരുക്കി പ്ലാന്‍റേഷന്‍ എക്സ്പോ

വൈവിധ്യമാര്‍ന്ന തോട്ടം ഉത്പന്നങ്ങളുടെ പ്രദര്‍ശന വിപണന മേള സന്ദര്‍ശിച്ചത് ആയിരങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2023, 08:33 am IST
in Kerala

തിരുവനന്തപുരം: കേരളത്തിലെ തോട്ടം ഉത്പന്നങ്ങളുടെ ആഗോള ബ്രാന്‍ഡ് ഉയര്‍ത്തുന്നതിനും സുപ്രധാന മേഖലകളെ ശക്തിപ്പെടുത്തുന്നതിനുമുള്ള കാഴ്ചപ്പാട് പങ്കുവച്ച് പ്ലാന്‍റേഷന്‍ ഡയറക്ടറേറ്റ് സംഘടിപ്പിച്ച നാലുദിവസത്തെ പ്ലാന്‍റേഷന്‍ എക്സ്പോയ്‌ക്ക് സമാപനം. സംസ്ഥാനത്തുടനീളമുള്ള എസ്റ്റേറ്റുകളില്‍ നിന്നുള്ള നൂറുകണക്കിന് വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളാണ് എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ചത്.
സംസ്ഥാനത്തെ വ്യവസായ മേഖലയിലെ എംഎസ്എംഇകള്‍ക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും തോട്ടം മേഖലയിലേക്കും വ്യാപിപ്പിക്കുമെന്ന് വ്യവസായ മന്ത്രി പി.രാജീവ് എക്സ്പോ ഉദ്ഘാടന വേളയില്‍ പ്രഖ്യാപിച്ചു. എക്സ്പോയുടെ ഭാഗമായി അക്കാദമിക് വിദഗ്ധരും ആസൂത്രകരും പ്ലാന്‍റര്‍മാരും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത സെമിനാറുകളില്‍ തോട്ടം മേഖല നേരിടുന്ന വെല്ലുവിളികളും വളര്‍ച്ചാ സാധ്യതകളും ചര്‍ച്ചചെയ്തു.
തേയില, കാപ്പി, സുഗന്ധവ്യഞ്ജനങ്ങള്‍, കശുവണ്ടി, കയറുല്‍പ്പന്നങ്ങള്‍, പാചകവിഭവങ്ങള്‍, മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന തോട്ടം ഉത്പന്നങ്ങള്‍ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ചു. കനകക്കുന്ന് സൂര്യകാന്തി എക്സിബിഷന്‍ ഗ്രൗണ്ടില്‍ സംസ്ഥാനത്ത് ആദ്യമായി നടന്ന പ്ലാന്‍റേഷന്‍ എക്സ്പോയില്‍ ഓരോ ദിവസവും ആയിരക്കണക്കിനു പേരാണ് സന്ദര്‍ശകരായി എത്തിയത്. തോട്ടവിപണിയിലെ വൈവിധ്യങ്ങള്‍ നേരിട്ടറിയുന്നതിനും ഉത്പന്നങ്ങള്‍ വാങ്ങുന്നതിനും എക്സ്പോ അവസരമൊരുക്കി.
രാജ്യത്തെ പ്ലാന്‍റേഷന്‍ മേഖലയുടെ 42 ശതമാനം കേരളത്തിലാണെങ്കിലും നിലവില്‍ മേഖല പ്രതിസന്ധി നേരിടുന്നുണ്ടെന്നും ഇതിന് മാറ്റമുണ്ടാക്കാനാകണമെന്നും മന്ത്രി ചൂണ്ടിക്കാണിച്ചത് സെമിനാറുകളുടെ ചര്‍ച്ചകള്‍ക്ക് പശ്ചാത്തലമൊരുക്കി. രാജ്യത്തെയും പൊതുവെ കേരളത്തിലെയും തോട്ടം മേഖല അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളില്‍ സെമിനാര്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.
കാലാവസ്ഥാ വ്യതിയാനം ഉയര്‍ത്തുന്ന കടുത്ത വെല്ലുവിളി നേരിടാന്‍ സുസ്ഥിരമായ കൃഷിരീതികള്‍ സ്വീകരിക്കുക, പ്ലാന്‍റേഷന്‍ മേഖല കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി വിളകളുടെ സംഭരണം മെച്ചപ്പെടുത്തുക, വിപണിയില്‍ മരത്തടി ഉത്പന്നങ്ങള്‍ക്ക് ആവശ്യമേറിയ പ്രവണത തിരിച്ചറിഞ്ഞ് വൃക്ഷത്തോട്ടങ്ങളുടെ ഉത്പാദനത്തില്‍ തോട്ടം മേഖല ശ്രദ്ധിക്കുക, ആഭ്യന്തര-ആഗോള വിപണികളുടെ ആകര്‍ഷണത്തിനായി ഉത്പന്നങ്ങളുടെ മൂല്യവര്‍ധനയില്‍ ശ്രദ്ധിക്കുക തുടങ്ങിയ സുപ്രധാന ആശയങ്ങള്‍ സെമിനാറില്‍ വിദഗ്ധരില്‍ നിന്ന് ഉയര്‍ന്നുവന്നു. വ്യവസായ വാണിജ്യ വകുപ്പിന്റെ ഭാഗമായി പ്ലാന്‍റേഷന്‍ ഡയറക്ടറേറ്റ് രൂപീകരിച്ചതിന് സംസ്ഥാന സര്‍ക്കാരിനെ വിദഗ്ധര്‍ അഭിനന്ദിച്ചു. പ്ലാന്‍റേഷന്‍ ഡയറക്ടറേറ്റിന്റെ വെബ്സൈറ്റും എക്സ്പോ ഉദ്ഘാടന ചടങ്ങില്‍ പുറത്തിറക്കി.

തോട്ടം മേഖല നേരിടുന്ന വെല്ലുവിളികള്‍ മറികടന്ന് മേഖലയെ പുനരുജ്ജീവിപ്പിക്കാന്‍ പ്ലാന്‍റേഷന്‍ ഡയറക്ടറേറ്റിന്റെ പ്രവര്‍ത്തനത്തിലൂടെ സാധിക്കുമെന്ന് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം ഉള്‍പ്പെടെ തോട്ടം മേഖലയെ പ്രതികൂലമായി ബാധിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടതിന്റെയും കൂടുതല്‍ പേരെ മേഖലയിലേക്ക് ആകര്‍ഷിക്കേണ്ടതിന്റെയും പ്രാധാന്യത്തെക്കുറിച്ച് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത തോട്ടങ്ങള്‍, തോട്ടം മേഖലയിലെ സഹകരണ സംഘങ്ങള്‍, തോട്ടം മേഖലയുമായി ബന്ധമുള്ള വ്യാപാരികള്‍, വിതരണക്കാര്‍, സേവന ഉപകരണ ദാതാക്കള്‍ എന്നിവരാണ് എക്സ്പോയില്‍ പങ്കെടുത്തത്. ഈ മേഖലയിലെ കേന്ദ്ര-സംസ്ഥാന സ്ഥാപനങ്ങളുടെ ഇന്‍ഫര്‍മേഷന്‍ കൗണ്ടറുകളും എക്സ്പോയില്‍ ഉണ്ടായിരുന്നു. സൂര്യകാന്തി എക്സിബിഷന്‍ ഗ്രൗണ്ടില്‍ പ്രത്യേകം തയ്യാറാക്കിയ 100 സ്റ്റാളുകളിലാണ് എക്സ്പോ ഒരുക്കിയത്. പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമായിരുന്നു.
 

 

Tags: Plantation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

പുലിയും മക്കളും തോട്ടം മേഖലയില്‍, പുറത്തിറങ്ങുന്നവര്‍ സൂക്ഷിക്കണമെന്ന് വനംവകുപ്പ്

Kerala

പീരുമേട് എംഎല്‍എയും സി പി ഐ നേതാവുമായ വാഴൂര്‍ സോമന്‍ അന്തരിച്ചു.

Kerala

കൈക്കൂലി വാങ്ങിയ താല്‍ക്കാലിക സര്‍വേയര്‍ വിജിലന്‍സ് പിടിയില്‍

Thiruvananthapuram

തിരുവനന്തപുരത്ത് റബര്‍ തോട്ടത്തില്‍ ടാപ്പിംഗ് തൊഴിലാളിയെ വെട്ടിപരിക്കേല്‍പ്പിച്ചു

Kerala

തൊഴിലിടത്തില്‍ പ്രസവിച്ച അന്യസംസ്ഥാന തോട്ടം തൊഴിലാളിക്ക് കരുതലൊരുക്കി ഒഴലപ്പതി കുടുംബാരോഗ്യ കേന്ദ്രം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.