രത്തിയം: സാധ്വി പ്രാചിയുടെ പ്രസ്താവന വിവാദമാകുന്നു. ജിഹാദികളില്‍ നിന്നും രക്ഷനേടാന്‍ പെണ്‍കുട്ടികള്‍ പഴ്സില്‍ കരുതേണ്ടത് ചീര്‍പ്പും ലിപ്സ്റ്റിക്കുമല്ല, മറിച്ച് കത്തിയാണെന്നായിരുന്നു സാധ്വിയുടെ പ്രസംഗം.
വാര്‍ത്താസമ്മേളനത്തിനിടെ ആയിരുന്നു സാധ്വി പ്രാചിയുടെ ഈ പരാമര്‍ശമുണ്ടായത്. ലവ് ജിഹാദിന്റെ വാര്‍ത്തകള്‍ കൂടിവരുന്നതോടെ സാധ്വി പ്രാചിയുടെ ഈ വാക്കുകള്‍ കുറെപ്പേര് ഏറ്റെടുത്തു. എതിര്‍ത്തും ധാരാളം സന്ദേശങ്ങള്‍ വന്നതോടെ പ്രസ്താവന വൈറലായി.
മധ്യപ്രദേശിലെ രതിയത്തില് നടത്തിയ പ്രചാരണയാത്രയുടെ ഭാഗമായാണ് വാര്‍ത്താസമ്മേളനം നടത്തിയത്. ഹിന്ദു പെണ്‍കുട്ടികള്‍ മുസ്ലിം പെണ്‍കുട്ടികളെപ്പോലെ പാരമ്പര്യമൂല്യങ്ങള്‍ കാത്തുസൂക്ഷിച്ച് ജീവിക്കണമെന്നും സാധ്വി പ്രാചി പറഞ്ഞു.
ഉത്തര്‍പ്രദേശിലെ ബാഗ്പാട്ട് ജില്ലയില്‍ നിന്നുള്ള സാധാരണ കോലി സമുദായത്തില്‍ നിന്നുള്ള യുവതിയാണ് സാധ്വി പ്രാചി. ഹരിദ്വാറിലെ സ്വാമി പരമാനന്ദ് ഗിരിജി മഹാരാജിന്റെ ശിഷ്യയാണ്. രാഷ്ട്രീയ സേവിക സമിതിയിലൂടെയാണ് പൊതു പ്രവര്‍ത്തനത്തിലേക്ക് വന്നത്. പിന്നീട് വിശ്വ ഹിന്ദു പരിഷത്തിന്റെ ഭാഗമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: