പി.കെ. സദാശിവന്‍പിള്ള
മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)
കര്‍മസ്ഥാനത്ത് ചില പ്രശ്‌നങ്ങള്‍ ഉദയം ചെയ്യുകയും അവ സസ്‌പെന്‍ഷനിലേക്ക് കലാശിക്കുകയുംചെയ്യും. സാധനസാമഗ്രികള്‍ നഷ്ടപ്പെടാതെ കരുതണം. ദൂരസ്ഥലത്തുള്ളവര്‍ നാട്ടില്‍ വരും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനിടവരും. സുഖകരമായ വാര്‍ത്തകള്‍ കേള്‍ക്കും.
ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)
സന്താനത്തിന് ജോലി ലഭിക്കും. പിതാവിന് അസുഖം പിടിപെടും. അവനവന്റെ കാര്യത്തില്‍ ശ്രദ്ധ കുറയും. അയല്‍ക്കാരുമായി ഭിന്നതയുണ്ടാകും. ജോലി സ്ഥലത്ത് ശത്രുക്കള്‍ വര്‍ധിക്കും. വിദ്യാര്‍ത്ഥികള്‍ മെച്ചമായ പരീക്ഷാ വിജയം നേടും.
മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)
സഹപ്രവര്‍ത്തകരുമായി സഹകരണമുണ്ടാകും. ഉത്സവാദികളില്‍ പങ്കെടുക്കും. വ്യവസായസ്ഥാപനങ്ങളില്‍ തൊഴില്‍ തര്‍ക്കങ്ങളുണ്ടാകും. സ്വത്ത് സംബന്ധമായി വാദപ്രതിവാദങ്ങളുണ്ടാകും. പ്രമേഹരോഗികള്‍ പ്രത്യേകം ശ്രദ്ധിക്കണം.
കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം
മാനസികവും ശാരീരികവുമായ ഉന്മേഷമുണ്ടാകും. കടംകൊടുത്ത പണം പലിശയോടെ തിരിച്ചുകിട്ടും. ശത്രുശല്യങ്ങള്‍ വര്‍ധിക്കും. യാത്രകള്‍ ക്ലേശമാകും. ഡോക്ടര്‍മാര്‍ക്ക് അനുകൂല സമയമാണ്. ദേഹാരോഗ്യം കുറഞ്ഞിരിക്കും. ഗൃഹത്തില്‍ ഹോമം, പൂജ ഇവ നടത്താനിടവരും.
ചിങ്ങക്കൂറ്. മകം, പൂരം, ഉത്രം (1/4)
ദൈവീക കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ കഴിയും. കര്‍മപരമായി അനുകൂലമാണ്. ശത്രുക്കളെ മിത്രങ്ങളാക്കി മാറ്റും. കടംകൊടുത്ത പണം തിരിച്ചുകിട്ടുന്നതാണ്. മനസ്സ് സദാ സമയവും ചിന്തയിലായിരിക്കും. അയല്‍ക്കാരുമായി സൗഹൃദത്തില്‍ വര്‍ത്തിക്കും.
കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)
വ്യാപാര കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കും. ഇഷ്ടജനങ്ങളുമൊത്ത് ഉല്ലാസയാത്രയ്‌ക്കു പോകും. ഭാര്യക്ക് ചില്ലറ അസുഖങ്ങള്‍ പിടിപെട്ടേക്കും. പിതൃസ്വത്ത് ഭാഗം വച്ചു കിട്ടും. വസ്തുവില്‍പ്പനയിലൂടെ വരുമാനം വര്‍ധിക്കും. വിനോദങ്ങള്‍ക്കായി പണവും സമയവും ചെലവാക്കും.
തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)
കര്‍മരംഗത്ത് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടി വരും. ഭര്‍ത്താവുമൊത്ത് പിണങ്ങിക്കഴിയേണ്ടിവരും. ശാരീരികാസ്വാസ്ഥ്യമുണ്ടാകും. അവനവന്റെ ശ്രദ്ധക്കുറവുമൂലം സാമ്പത്തിക നഷ്ടം സംഭവിക്കും. ഏതു പ്രതിസന്ധിയെയും തരണം ചെയ്യുവാന്‍ സാധിക്കും.
വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട
വീട്ടില്‍ ഐശ്വര്യവും സമാധാനവും ഉണ്ടാകും. ധനാഗമങ്ങളില്‍ തൃപ്തിയുണ്ടാകും. വാക്ചാതുര്യംകൊണ്ട് ആരെയും വശത്താക്കും. പിതാവിന്റെ ആരോഗ്യനില മോശമാകും. പുതിയ വീട് നിര്‍മിക്കും. മന്ദീഭവിച്ചു കിടക്കുന്ന കാര്യങ്ങള്‍ സുഗമമാക്കും.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)
പൂര്‍വസുഹൃത്തുക്കളെ കണ്ടുമുട്ടും. ബന്ധുസമാഗമത്തില്‍ സന്തോഷം ഉണ്ടാകും. മേലധികാരികളില്‍നിന്ന് പ്രീതി ലഭിക്കും. ജോലിയില്‍ പ്രൊമോഷനുണ്ടാകും. സര്‍ക്കാരാനുകൂല്യങ്ങള്‍ ലഭിക്കും. സന്താന സൗഖ്യമുണ്ടാകും. സാമ്പത്തിക പ്രയാസം അനുഭവപ്പെടും.
മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)
വീട് മാറി താമസിക്കാനാഗ്രഹിക്കുന്നവര്‍ ആഗ്രഹം സഫലമാകും. കര്‍മസ്ഥാനത്ത് ചില മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. യാത്രാവേളയില്‍ ധനനഷ്ടം വരാതെ കരുതുക. വാഹനങ്ങളും ഭൂമിയും അധീനതയില്‍ വന്നുചേരും. കുടുംബത്തില്‍ ധനാഗമവും ശത്രുവിജയവുമുണ്ടാകും.
കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)
സ്വന്തം ജനങ്ങളില്‍നിന്ന് അകന്നു ജീവിക്കേണ്ടിവരും. വരവില്‍ കവിഞ്ഞ ചെലവ് വന്നുചേരും. സുഹൃത്തുക്കളുമായി ഒത്തുചേരും. പുതിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. ആമാശയരോഗമോ മൂത്രാശയരോഗമോ വരാനിടയുണ്ട്. ഈശ്വര പ്രാര്‍ത്ഥനയില്‍ സദാ മുഴുകി ഇരിക്കേണ്ട കാലമാണ്.
മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി
രാഷ്‌ട്രീയക്കാര്‍ക്ക് നല്ല സമയമാണ്. സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ സാധിക്കും. മനഃസുഖവും സന്താനസുഖവും അനുഭവിക്കും. ഗൃഹമാറ്റം ആഗ്രഹിക്കുന്നവര്‍ക്ക് ആഗ്രഹം സാധിക്കും. അഭിഭാഷകര്‍ക്ക് നേട്ടമുള്ള കാലമാണ്. രോഗികള്‍ക്ക് ആശ്വാസം ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: