ന്യൂദല്‍ഹി: പാഞ്ചജന്യംഭാരതം യു ട്യൂബ് ചാനലിലൂടെ ഫെബ്രുവരി 21 മുതല്‍ 26 വരെ വൈകിട്ട് 8.30 ന് സംപ്രേഷണം ചെയ്യുന്ന ഹരിവരാസനം- പ്രത്യേക പരിപാടിയുടെ നടത്തിപ്പിന് ഡോ. ഇ.എം.ജി. നായര്‍ ചെയര്‍മാനും പുരുഷോത്തമന് ഊത്തമ്പള്ളി ജനറല്‍ കണ്‍വീനറുമായ ആഘോഷസമിതി രൂപീകരിച്ചു പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
പ്രോഗ്രാം സംബന്ധിച്ച് ഫെബ്രുവരി 15 ബുധനാഴ്ച ഓണ്‍ലൈനായി ചേര്‍ന്ന വിപുലമായ യോഗത്തില്‍ 14 സംസ്ഥാനങ്ങളിലും വിദേശത്തു നിന്നുമുള്ള പ്രതിനിധികള്‍ പങ്കെടുത്തു. ഡോ.എം.വി. നടേശന് അദ്ധ്യക്ഷനായി. പ്രൊഫ.ജി. ശോഭാറാണിസംസാരിച്ചു. വിവിധ പ്രദേശങ്ങളേയും പ്രസ്ഥാനങ്ങളേയും പ്രതിനിധീകരിച്ചുകൊണ്ട് വൈസ് ചെയര്മാന്മാരായി 11 പേരും കണ്‍വീനര്‍മാരായി 11 പേരും ഉള്‍പ്പെടെ 151 അംഗങ്ങള്‍ ചുമതല നിര്‍വ്വഹിക്കും.
ചലച്ചിത്ര സംവിധായകന് ടി.ഹരിഹരന്, പത്മശ്രീ കൈതപ്രം ദാമോദരന്‍ നമ്പൂതിരി, സി.രാധാകൃഷ്ണന്, ഡോ.എം.വി.നടേശന്, ആര്.ആര്. ദല്‍ഹി എന്നിവര്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കും. ചാനലിലൂടെയുള്ള പ്രത്യേക സംപ്രേഷണത്തിനു ശേഷം വിവിധ ഹൈന്ദവസംഘടനകളുടെയും അയ്യപ്പഭക്തരുടെയും സഹകരണത്തിലും ഏകോപനത്തിലും വിപുലമായ തുടര്‍പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിനും യോഗം തീരുമാനിച്ചു.
ദല്‍ഹിയില്‍ നടന്ന പൊങ്കാല മഹോത്സവത്തിനോടനുബന്ധിച്ച് പാഞ്ചജന്യം ഭാരതത്തിന്റെ പുസ്തകശാലയില്‍ വെച്ച് ഹരിവരാസനം പാഠവും പഠനവും എന്ന പുസ്തകം നല്കി ഹരിവരാസനം ആഘോഷ സമിതി അംഗങ്ങളെ ആദരിച്ചു… ഹരിവരാസനം പരിപാടികളുടെ ജനറല്‍ കോര്‍ഡിനേഷന്‍ വിനോദ്കുമാര്‍ കല്ലേത്തിനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: